Quantcast

ഉണ്ണിയപ്പച്ചട്ടിയിൽ 95 ലക്ഷം രൂപയുടെ സ്വർണം കടത്താൻ ശ്രമം: കരിപ്പൂരിൽ കോഴിക്കോട് സ്വദേശിനി പിടിയിൽ

പെരുവയൽ സ്വദേശി ബീന മുഹമ്മദ് ആസാദിൽ നിന്നാണ് 1500 ഗ്രാം സ്വർണ്ണമാണ് പിടികൂടിയത്

MediaOne Logo

Web Desk

  • Published:

    21 Jan 2024 9:31 AM GMT

goldsmugglingcase, kerala, Karipur airport,Gold latest malayalam news,കരിപ്പൂരില്‍ സ്വര്‍ണക്കടത്ത്,കരിപ്പൂര്‍ വിമാനത്താവളം,സ്വര്‍ണക്കടത്ത്
X

കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തിൽ യാത്രക്കാരിയിൽ നിന്ന് 95 ലക്ഷം രൂപയുടെ സ്വർണ്ണം പിടികൂടി. ഇൻഡിഗോ വിമാനത്തിൽ ദുബായിൽ നിന്ന് എത്തിയ കോഴിക്കോട് പെരുവയൽ സ്വദേശി ബീന മുഹമ്മദ് ആസാദിൽ നിന്നാണ് 1500 ഗ്രാം സ്വർണ്ണം പിടികൂടിയത് . ബാഗേജിൽ ഇലക്ട്രിക് ഉണ്ണിയപ്പനിർമ്മാണ പാത്രത്തിനുള്ളിൽ ഡിസ്കിന്റെ ആകൃതിയിൽ സൂക്ഷിച്ച നിലയിലായിരുന്നു സ്വർണ്ണം.


TAGS :

Next Story