Quantcast

ജില്ലാ കമ്മിറ്റി ഓഫീസിൽ ഒരിക്കൽകൂടി കോടിയേരി; വിട നൽകി ജന്മനാട്

നായനാരുടെയും ചടയൻ ഗോവിന്ദന്റെയും കുടീരങ്ങൾക്ക് നടുവിൽ അന്ത്യവിശ്രമം ഒരുക്കും

MediaOne Logo

Web Desk

  • Updated:

    2022-10-03 06:33:03.0

Published:

3 Oct 2022 5:21 AM GMT

ജില്ലാ കമ്മിറ്റി ഓഫീസിൽ ഒരിക്കൽകൂടി കോടിയേരി; വിട നൽകി ജന്മനാട്
X

കണ്ണൂർ: അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന് വിട നൽകി ജന്മനാട്. കോടിയേരി ഈങ്ങയിൽ പീടകയിലെ വസതിയിൽ പൊതുദർശനം അവസാനിപ്പിച്ചു. പൊതു ദർശനത്തിനായി മൃതദേഹം ജില്ലാ കമ്മിറ്റി ഓഫീസിലെത്തിച്ചു. വൈകിട്ട് മൂന്ന് മണിക്ക് പയ്യാമ്പലത്തിലാണ് സംസ്‌കാരം. പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്‌കാരച്ചടങ്ങുകൾ നടക്കുക. നായനാരുടെയും ചടയൻ ഗോവിന്ദന്റെയും കുടീരങ്ങൾക്ക് നടുവിൽ കോടിയേരിക്ക് അന്ത്യവിശ്രമം ഒരുക്കും.

കോടിയേരിക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ സിപിഎം സംസ്ഥാന സെക്രട്ടറി സീതാറാം യെച്ചൂരി, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, പ്രകാശ് കാരാട്ട് എന്നിവർ സിപിഎം കണ്ണൂർ ജില്ലാ ഓഫീസിലെത്തി. 2 മണിവരെ ഓഫീസിൽ പൊതു ദർശനം തുടരും.

അതേസമയം അണമുറിയാത്ത ജനസാഗരമാണ് കോടിയേരിയെ കാണാന്‍ വീട്ടിലേക്കെത്തിയത്. തലശ്ശേരി നഗരസഭ ടൗൺ ഹാളിലെ പൊതുദർശനത്തിലും പതിനായിരങ്ങള്‍ പ്രിയസഖാവിന് അന്തിമോപചാരമർപ്പിക്കാനെത്തി. രാത്രി വൈകിയും ടൗൺ ഹാളിലേക്ക് ജനസഞ്ചയമൊഴുകിയെത്തി. രാഷ്ട്രീയ ജീവിതത്തിൽ കൊടിയേരിയുടെ തോളോട് തോൾ ചേർന്ന് നടന്ന മുഖ്യമന്ത്രി പിണറായി വിജയനക്കമുള്ള സഹയാത്രികർ ആദ്യാവസാനം ടൗൺ ഹാളിൽ നടന്ന പൊതു ദർശനത്തിൽ പങ്കെടുത്തു. ഉച്ചതിരിഞ്ഞ് 3 മണിയോടെ ആരംഭിച്ച പൊതുദർശനത്തിൽ കൊടിയേരിയുടെ മൃതശരീരത്തിൽ ആദ്യം പുഷ്പചക്രമർപ്പിച്ചത് മുഖ്യമന്ത്രിയും മുതിർന്ന നേതാക്കളുമായിരുന്നു.

കടുത്ത വെയിൽ വകവെക്കാതെ ഏറെ നേരം ക്യൂ നിന്നാണ് പലരും ടൗൺ ഹാളിലെത്തിയത്. തിരക്ക് വർധിച്ചതോടെ പൊതു ദർശനം രാത്രി വൈകിയും നീണ്ടു. ഒടുവിൽ 10 മണിയ്ക്ക് മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകാനായി ടൗൺ ഹാളിൽ നിന്നെടുത്തു. മുഷ്ടി ചുരുട്ടി മുദ്രാവാക്യം വിളിച്ച് ജന്മനാടും സഖാക്കളും പ്രിയ നേതാവിന് അന്ത്യാഭിവാദ്യം നൽകി

TAGS :

Next Story