Quantcast

കേരളത്തിന് സമീപം പുതിയ ദ്വീപ്?!; കൗതുകമുണർത്തി ഗൂഗിൾ മാപ്പിലെ പുതിയ പ്രതിഭാസം

കൊച്ചി തീരത്തുനിന്ന് ഏഴ് കി.മീറ്റർ അകലെയാണ് പയർമണി രൂപത്തിലുള്ള പുതിയ 'ദ്വീപ്'സമാന രൂപം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്

MediaOne Logo

Web Desk

  • Published:

    18 Jun 2021 11:29 AM GMT

കേരളത്തിന് സമീപം പുതിയ ദ്വീപ്?!; കൗതുകമുണർത്തി ഗൂഗിൾ മാപ്പിലെ പുതിയ പ്രതിഭാസം
X

കേരളത്തിന് സമീപം അറബിക്കടലിൽ പുതിയ 'ദ്വീപ്' പ്രത്യക്ഷപ്പെട്ടു. ഗൂഗിൾ മാപ്പിലാണ് കൊച്ചി തീരത്തിനടുത്തായി പയർമണിയുടെ രൂപത്തിലുള്ള പുതിയൊരു രൂപം ദൃശ്യമായിരിക്കുന്നത്. സംഭവം സമുദ്രപഠന, ഭൗമശാസ്ത്ര വിദഗ്ധരുടെ കൗതുകമുണർത്തിയിരിക്കുകയാണ്.

കൊച്ചി തീരത്തിന്റെ പടിഞ്ഞാറു മാറി ഏഴ് കി.മീറ്റർ അകലെയാണ് പുതിയ 'ദ്വീപ്' പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പടിഞ്ഞാറൻ കൊച്ചിയുടെ പാതി വലിപ്പത്തിലുള്ളതാണ് ഗൂഗിൾ മാപ്പിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്ന പുതിയ ദ്വീപ് സമാനമായ രൂപം. എട്ടു കി.മീറ്റർ നീളവും 3.5 കി.മീറ്റർ വീതിയുമാണ് ഇതിനു കാണുന്നത്. എന്നാൽ, ഗൂഗിൾ മാപ്പിലുണ്ടെങ്കിലും കടലിൽ ഇത്തരമൊരു അന്തർജല ഘടന ഇതുവരെ കണ്ടെത്താനായിട്ടില്ല. സംഭവത്തിൽ വിശദമായ അന്വേഷണത്തിനൊരുങ്ങുകയാണ് കേരള യൂനിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ്(കുഫോസ്).

ചെല്ലാനം കാർഷിക വിനോദസഞ്ചാര വികസന സമിതിയാണ് അറബിക്കടലിൽ പ്രത്യക്ഷപ്പെട്ട പുതിയ പ്രതിഭാസം ആദ്യമായി പുറത്തുവിടുന്നത്. തുടർന്ന് സംഭവത്തിൽ വിശദീകരണം തേടി സംഘടന കുഫോസ് അധികൃതർക്ക് കത്തെഴുതുകയായിരുന്നു. അറബിക്കടലിൽ ഇത്തരത്തിലൊരു ദ്വീപുസമാന രൂപം രൂപപ്പെട്ടുവരുന്നതായി സൂചിപ്പിച്ച് സംഘടനാ പ്രസിഡന്റ് അഡ്വ. കെഎക്‌സ് ജുലാപ്പൻ ഫേസ്ബുക്കിൽ കുറിപ്പിടുകയും ചെയ്തിരുന്നു. സംഭവത്തെക്കുറിച്ച് വിശദമായി തന്നെ അന്വേഷിച്ച് റിപ്പോർട്ട് പുറത്തുവിടുമെന്നും പുതിയ പ്രതിഭാസവുമായി ബന്ധപ്പെട്ടു നിലനിൽക്കുന്ന അഭ്യൂഹങ്ങൾ അവസാനിപ്പിക്കുമെന്നും കുഫോസ് വൈസ് ചാൻസലർ കെ റിജി ജോൺ അറിയിച്ചു.

TAGS :

Next Story