പൊലീസിന് നേരെ ഗുണ്ടാ ആക്രമണം; ആറുപേര്‍ കസ്റ്റഡിയില്‍
തൃശൂര്‍ നല്ലങ്കര വൈലോപ്പിള്ളി നഗറിലാണ് ഗുണ്ടകള്‍ പൊലീസിനെ ആക്രമിച്ചത്

തൃശൂര്‍: തൃശ്ശൂരില്‍ നല്ലങ്കര വൈലോപ്പിള്ളി നഗറില്‍ ഗുണ്ടകള്‍ പൊലീസിനെ ആക്രമിച്ചു. മണ്ണുത്തി കണ്‍ട്രോള്‍ റൂം വാഹനവും പോലീസുകാരെയുമാണ് സംഘം ആക്രമിച്ചത്.
ഇന്ന് പുലര്‍ച്ചെ ഒരുവീട്ടില്‍ ഗുണ്ടകള്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ എത്തിയതായിരുന്നു പൊലീസുകാര്‍. തുടര്‍ന്നാണ് ആക്രമണം ഉണ്ടായത്. ആറു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. രണ്ട് കൊലക്കേസില്‍ പ്രതിയായ ബ്രഹ്മജിത്ത് ഉള്‍പ്പെടെയാണ് കസ്റ്റഡിയില്‍ ആയത്.
കൂടുതല്‍ ഗുണ്ടകള്‍ക്ക് ആക്രമണത്തില്‍ പങ്കുണ്ട്. നാല് പൊലീസുകാര്‍ ആശുപത്രിയിലാണ്. പൊലീസ് ജീപ്പ് അടിച്ചു തകര്‍ത്തിട്ടുണ്ട്. ലഹരി പദാര്‍ത്ഥങ്ങള്‍ ഗുണ്ടകള്‍ ഉപയോഗിച്ചിട്ടുണ്ടെന്നാണ് പൊലീസിന്റെ നിഗമനം.
Next Story
Adjust Story Font
16

