Quantcast

ഹൈക്കോടതി ഉത്തരവ് മറികടന്ന് വാടക കെട്ടിടത്തിൽ നിന്ന് സർക്കാർ ഇറക്കിവിട്ടതായി പരാതി

40 വർഷത്തോളം ജോലി ചെയ്തിരുന്ന തിരുവനന്തപുരം ഹിന്ദു മിഷൻ കെട്ടിടത്തിൽ നിന്നാണ് ജില്ലാ കലക്ടർ പരാതിക്കാരനെ പുറത്താക്കിയത്

MediaOne Logo

Web Desk

  • Published:

    5 Jun 2022 3:35 AM GMT

ഹൈക്കോടതി ഉത്തരവ് മറികടന്ന് വാടക കെട്ടിടത്തിൽ നിന്ന് സർക്കാർ ഇറക്കിവിട്ടതായി പരാതി
X

തിരുവനന്തപുരം: ഹെക്കോടതി ഉത്തരവ് മറികടന്ന് വാടക കെട്ടിടത്തിൽ ജോലി ചെയ്തിരുന്ന വാസുദേവൻ എന്നയാളെ സർക്കാർ ഇറക്കി വിട്ടതായി ആരോപണം. നാൽപത് വർഷത്തോളം ജോലി ചെയ്തിരുന്ന തിരുവനന്തപുരം ഹിന്ദു മിഷൻ കെട്ടിടത്തിൽ നിന്നാണ് ജില്ലാ കലക്ടർ ഇദ്ദേഹത്തെ പുറത്താക്കിയത്. വാസുദേവൻ കരകൗശല സൊസൈറ്റി എന്ന പേരിലായിരുന്നു ഇദ്ദേഹത്തിന്റെ സ്ഥാപനം.

ചിത്തിര തിരുന്നാൾ രാജാവിന്റെ ഭരണകാലത്ത് ഹിന്ദു മിഷന് 99 വർഷത്തേക്ക് പാട്ടത്തിന് നൽകിയ ഭൂമിയിലാണ് കെട്ടിടം. ഈ കെട്ടിടത്തിൽ നാൽപത് കൊല്ലമായി കരകൌശല വസ്തു നിർമാണവും വിപണനവും നടത്തുകയാണ് എൻ വാസുദേവൻ. ഹിന്ദുമിഷനിൽ നിന്ന് കഴിഞ്ഞ വർഷം ഭൂമിയും കെട്ടിടവും സർക്കാർ ഏറ്റെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ഇവിടെ പ്രവർത്തിച്ചിരുന്ന ആളുകളോട് ഒഴിഞ്ഞ് പോകണമെന്ന് ആവശ്യപ്പെട്ടത്. നിയമനുസൃതമായും അല്ലാതെയും ഉള്ളവർ ഇവിടെ ഉണ്ടായിരുന്നു. അനധികൃതമായി പ്രവർത്തിച്ചവരെ ജില്ലാ കലക്ടർ പുറത്താക്കിയെങ്കിലും വാടക കൊടുത്ത് നിയമവിധേയമായി പ്രവർത്തിച്ചിരുന്ന വാസുദേവനും അക്കൂട്ടത്തിൽ പുറത്താകേണ്ടിവന്നു.

ജോലി ചെയ്യാൻ അനുവദിക്കണമെന്നും കെട്ടിടം തിരികെ നൽകണമെന്നും ആവശ്യപ്പെട്ട് വാസുദേവൻ കോടതിയെ സമീപിച്ചു. കോടതിയിൽ നിന്ന് അനുകൂല വിധിയുണ്ടായി. എന്നിട്ടും സർക്കാർ കനിവ് കാട്ടിയില്ല. വരുമാന മാർഗം മുട്ടിയതോടെ എന്ത് ചെയ്യുമെന്ന് അറിയാതെ നിസഹായനായി നിൽക്കുകയാണ് വാസുദേവനും കുടുംബവും. ഹൈക്കോടതി വിധിയുടെ ലംഘനമാണ് സർക്കാർ സംവിധാനങ്ങൾ തന്നോട് കാട്ടുന്നത്. ഇതിന് പരിഹാരം കാണണമെന്ന് മാത്രമാണ് ഇദ്ദേഹത്തിൻറെ ആവശ്യം.

TAGS :

Next Story