പാലക്കാടിന് പകരം ഷൊര്‍ണൂര്‍; രാഹുൽ മാങ്കൂട്ടത്തില്‍ എംഎല്‍എയെ ഒഴിവാക്കാൻ ശാസ്ത്രമേളയുടെ വേദി മാറ്റി സര്‍ക്കാര്‍
നവംബർ 7 മുതൽ 10 വരെയാണ് സംസ്ഥാന ശാസ്ത്രമേള നടക്കുന്നത്

പാലക്കാട് :രാഹുൽ മാങ്കൂട്ടത്തില്‍ എംഎല്‍എയെ ഒഴിവാക്കാൻ ശാസ്ത്രമേളയുടെ വേദി മാറ്റി സർക്കാർ. പാലക്കാട് നഗരത്തിൽ നടത്താനിരുന്ന സംസ്ഥാന ശാസ്ത്രമേളയുടെ വേദി ഷൊർണ്ണൂരിലേക്ക് മാറ്റി. സ്ഥലം എംഎല്‍എയെ സംഘാടക സമിതി ചെയർമാനോ കൺവീനറോ ആക്കേണ്ടി വരുമെന്നതിനാലാണ് സർക്കാർ നീക്കം.
നവംബർ 7 മുതൽ 10 വരെയാണ് സംസ്ഥാന ശാസ്ത്രമേള നടക്കുന്നത്.കുട്ടികൾക്ക് ഇടയിലൂടെ രാഹുൽ പോയാൽ എന്താണ് ഉണ്ടാകുക എന്ന് പറയാൻ പറ്റില്ലെന്ന് മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു.
'അഹങ്കാരത്തിന് കൈയും കാലും വെച്ച മുഖമാണ് രാഹുൽ മാങ്കൂട്ടത്തിലിനുള്ളത്. എടാ, വിജയാ... എന്നാണ് ഒരു പ്രസംഗത്തിൽ പിണറായി വിജയനെ രാഹുൽ അഭിസംബോധന ചെയ്തത്. ഞങ്ങളെല്ലാം മുതിർന്ന നേതാക്കളെയെല്ലാം അങ്ങേയറ്റത്തെ മാന്യതയും ബഹുമാനവും നിലനിർത്തിയാണ് പെരുമാറിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
Next Story
Adjust Story Font
16

