Quantcast

വിഴിഞ്ഞം സമരക്കാരുടെ ആവശ്യം അംഗീകരിക്കാതെ സർക്കാർ; ചർച്ച പരാജയം

സർക്കാർ അഭിപ്രായങ്ങൾ കേട്ടുവെങ്കിലും നിലപാട് സ്വീകരിക്കാൻ തയ്യാറായില്ല. മുഖ്യമന്ത്രിയുമായി ചേർന്ന് ചർച്ച നടത്തുമെന്നാണ് പ്രതീക്ഷ.

MediaOne Logo

Web Desk

  • Updated:

    2022-08-24 13:36:17.0

Published:

24 Aug 2022 1:13 PM GMT

വിഴിഞ്ഞം സമരക്കാരുടെ ആവശ്യം അംഗീകരിക്കാതെ സർക്കാർ; ചർച്ച പരാജയം
X

തിരുവനന്തപുരം: വിഴിഞ്ഞം സമരക്കാരുമായുള്ള ചർച്ച തീരുമാനമാകാതെ പിരിഞ്ഞു. ലത്തീൻ അതിരൂപത പ്രതിനിധികളുമായി മന്ത്രിസഭ ഉപസമിതി നടത്തിയ മൂന്നാംഘട്ട ചർച്ചയാണ് പരാജയമായത്. തുറമുഖം നിർമ്മാണം നിർത്തിവെച്ച് പഠനം നടത്തണമെന്ന ലത്തീൻ അതിരൂപതയുടെ ആവശ്യം സർക്കാർ അംഗീകരിച്ചില്ല. ഇതോടെ സമരം തുടരുമെന്ന് വൈദികർ അറിയിച്ചു.

തുറമുഖ നിർമാണം നിർത്തിവെച്ച് പാരിസ്ഥിതിക ആഘാത പഠനം നടത്തണമെന്നും മറ്റ് സാങ്കേതിക വിദ്യകൾ ഉണ്ടോ എന്ന് പരിശോധിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. മണ്ണെണ്ണ സബ്സിഡിയുടെ കാര്യത്തിൽ ചർച്ച നടന്നില്ല. സർക്കാർ അഭിപ്രായങ്ങൾ കേട്ടുവെങ്കിലും നിലപാട് സ്വീകരിക്കാൻ തയ്യാറായില്ല. മുഖ്യമന്ത്രിയുമായി ചേർന്ന് ചർച്ച നടത്തുമെന്നാണ് പ്രതീക്ഷ. അതുവരെ സമരം അതിശക്തമായി തുടരുമെന്നും വൈദികർ വ്യക്തമാക്കി സമരത്തെ നിർവീര്യമാക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും വൈദികർ ചൂണ്ടിക്കാട്ടി.. ഇതിനിടെ പുനരധിവാസങ്ങളെക്കുറിച്ച് അടക്കം ചർച്ച ചെയ്യാൻ 27ന് പ്രത്യേക യോഗം ചേരും.

TAGS :

Next Story