Quantcast

കാട്ടുപന്നിയെ വെടിവെച്ച് കൊന്നാൽ 1500 രൂപ; സംസ്കരിച്ചാൽ 2000 രൂപ: ഹോണറേറിയം വർദ്ധിപ്പിച്ച് സർക്കാർ

പന്നികളെ കൊലപ്പെടുത്താൻ അംഗീകൃത ഷൂട്ടർമാരെയാണ് പഞ്ചായത്തുകൾ ചുമതലപ്പെടുത്തിയിരിക്കുന്നത്

MediaOne Logo

Web Desk

  • Published:

    7 March 2025 9:55 PM IST

കാട്ടുപന്നിയെ വെടിവെച്ച് കൊന്നാൽ 1500 രൂപ; സംസ്കരിച്ചാൽ 2000 രൂപ: ഹോണറേറിയം വർദ്ധിപ്പിച്ച് സർക്കാർ
X

തിരുവനന്തപുരം: അക്രമ സ്വഭാവമുള്ള കാട്ടുപന്നികളെ കൊല്ലുന്നവർക്കുള്ള ഹോണറേറിയം തുക വർദ്ധിപ്പിച്ചു. പന്നികളെ കൊല്ലുവാൻ അംഗീകാരമുള്ള ഷൂട്ടർമാർക്ക് അവയെ വെടിവെച്ച് കൊലപ്പെടുത്തിയാൽ 1500 രൂപ നിരക്കിൽ ഹോണറേറിയം ലഭിക്കും. ചത്ത മൃഗങ്ങളെ സംസ്കരിക്കുന്നതിന് 2000 രൂപയും ലഭിക്കും.

പൊതുജനങ്ങളുടെ ജീവനും വസ്തുവകകൾക്കും കൃഷിക്കും സ്വൈര്യ ജീവിതത്തിനും ഭീഷണിയാകുന്ന പന്നികളെയാണ് കൊല്ലാൻ അനുമതി നൽകിയിരിക്കുന്നത്. അംഗീകൃത ഷൂട്ടർമാരെയാണ് ഇതിനുവേണ്ടി പഞ്ചായത്തുകൾ ചുമതലപ്പെടുത്തിയിരിക്കുന്നത്. ചത്ത ജന്തുക്കളെ സംസ്കരിക്കുന്നതിനുള്ള തുകയും ഷൂട്ടർമാർക്കുള്ള ഹോണറേറിയവും പഞ്ചായത്തുകളുടെ ഫണ്ടിൽ നിന്നാണ് നൽകിപോന്നിരുന്നത്. ഇത് പഞ്ചായത്തുകൾക്ക് അധിക ബാധ്യത വരുത്തിയിരുന്നു .അതിനാൽ ഇത്തരം നടപടികൾക്ക് വേണ്ടിവരുന്ന തുക സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്ന് ചിലവഴിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകിയിരുന്നു.

TAGS :

Next Story