Quantcast

വിദ്യർഥികൾക്ക് കോവിഡ് പ്രതിരോധ ഹോമിയോ മരുന്ന് നൽകാനുള്ള പദ്ധതിയുമായി സർക്കാർ

'കരുതലോടെ മുന്നോട്ട്' എന്ന പേരിൽ ഹോമിയോ ഡയറക്ടർ സമർപ്പിച്ച പദ്ധതിക്ക് തത്വത്തിൽ അംഗീകാരം നൽകിയതായും സർക്കാർ വ്യക്തമാക്കി

MediaOne Logo

Web Desk

  • Updated:

    2021-10-12 15:11:10.0

Published:

12 Oct 2021 3:07 PM GMT

വിദ്യർഥികൾക്ക് കോവിഡ് പ്രതിരോധ ഹോമിയോ മരുന്ന് നൽകാനുള്ള പദ്ധതിയുമായി സർക്കാർ
X

സംസ്ഥാനത്ത് സ്‌കൂളുകൾ തുറക്കുന്ന സാഹചര്യത്തിൽ വിദ്യാർഥികൾക്ക് കോവിഡ് പ്രതിരോധ ഹോമിയോ മരുന്ന് നൽകാൻ കർമ പദ്ധതിയുള്ളതായി സർക്കാർ ഹൈകോടതിയിൽ. 'കരുതലോടെ മുന്നോട്ട്' എന്ന പേരിൽ ഹോമിയോ ഡയറക്ടർ സമർപ്പിച്ച പദ്ധതിക്ക് തത്വത്തിൽ അംഗീകാരം നൽകിയതായും സർക്കാർ വ്യക്തമാക്കി.

ഹോമിയോ പ്രതിരോധ മരുന്ന് നൽകാൻ സർക്കാറിനോട് നിർദേശിക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ എം. എസ് വിനീത് നൽകിയ ഹരജിയിലാണ് വിശദീകരണം. സ്‌കൂൾ കുട്ടികൾക്ക് പ്രതിരോധ മരുന്ന് നൽകുന്നതിന് മുമ്പ് രക്ഷിതാക്കളുടെ അനുമതി വാങ്ങണമെന്നും ആവശ്യമായ മരുന്നു വാങ്ങി വിതരണം ചെയ്യാൻ ഹോമിയോപ്പതി ഡയറക്ടർ നടപടികൾ സ്വീകരിക്കണമെന്നും വ്യക്തമാക്കി ഇറക്കിയ ഉത്തരവും സർക്കാർ ഹാജരാക്കി

നവംബർ ഒന്നിനാണ് സംസ്ഥാനത്ത് സ്‌കൂളുകൾ തുറന്നു പ്രവർത്തിക്കാനുള്ള തീരുമാനം ഉണ്ടായിരിക്കുന്നത്. അതേസമയം രാജ്യത്തെ രണ്ട് മുതൽ 17 വയസ്സു വരെയുള്ള കുട്ടികൾക്ക് കോവാക്‌സിൻ നൽകാൻ ഡിസിജിഐ അടിയന്തര അനുമതി നൽകിയിട്ടുണ്ട്.

TAGS :

Next Story