Quantcast

'വന്യമൃഗങ്ങൾക്ക് വോട്ടവകാശം ഇല്ലെന്ന് സർക്കാർ മറക്കരുത്'; രൂക്ഷ വിമർശനവുമായി ബിഷപ് ജോസ് പുളിക്കൽ

'കണമലയിലേത് ഒറ്റപ്പെട്ട സംഭവമാക്കാൻ വനം വകുപ്പ് ശ്രമിക്കുന്നു'

MediaOne Logo

Web Desk

  • Published:

    23 May 2023 3:26 PM GMT

Government  not forget  wild animals do not have the right to vote; Bishop Jose Pulikal ,വന്യമൃഗങ്ങൾക്ക് വോട്ടവകാശം ഇല്ലെന്ന് സർക്കാർ മറക്കരുത്; രൂക്ഷ വിമർശനവുമായി ബിഷപ് ജോസ് പുളിക്കൽ,
X

കോട്ടയം: എരുമേലി കണമലയിലെ കാട്ടുപോത്താക്രമണത്തിൽ സർക്കാറിനെയും വനംവകുപ്പിനെയും രൂക്ഷമായി വിമർശിച്ച് കാഞ്ഞിരപ്പള്ളി രൂപത ബിഷപ് ജോസ് പുളിക്കൽ.

'കണമലയിലേത് ഒറ്റപ്പെട്ട സംഭവമാക്കാൻ വനം വകുപ്പ് ശ്രമിക്കുന്നു. ആറ് വർഷം കൊണ്ട് വന്യജീവികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത് 735 പേരാണ്. വന്യമൃഗങ്ങളെ സംരക്ഷിക്കാൻ സർക്കാറും രാഷ്ട്രീയ പാർട്ടികളും വനപാലകരും വല്ലാതെ പാടുപെടുന്നുണ്ട്. ഒരുപാട് കാര്യങ്ങൾ ചെയ്യുന്നുണ്ട്. വന്യമൃഗങ്ങൾ ആരും നിങ്ങളെ വോട്ട് ചെയ്ത് ഒരിടത്തും എത്തിക്കുകയില്ല. മജ്ജയും മാസവും ഉള്ള മനുഷ്യരാണ് ഇവിടെ ജീവിക്കുന്നതെന്ന് ആരും മറക്കാതിരിക്കുക. ഇത് കർഷകരുടെ നെഞ്ചിടിപ്പാണ്.' ബിഷപ് പറഞ്ഞു.

ഈ മാസം 19 നായിരുന്നു ജനവാസമേഖലയിലിറങ്ങിയ കാട്ടുപോത്ത് രണ്ടു പേരെ കൊലപ്പെടുത്തിയത്. കണമല സ്വദേശി പുറത്തേൽ ചാക്കോ (65), തോമസ് (60) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കേയായിരുന്നു തോമസിന്റെ മരണം.

എന്നാല്‍ കാട്ടുപോത്തിന് നായാട്ടുസംഘത്തിന്റെ വെടിയേറ്റിരുന്നെന്നായിരുന്നു വനംവകുപ്പിന്റെ വാദം. ഇത് കാഞ്ഞിരപ്പള്ളി രൂപതയും നാട്ടുകാരും തള്ളിയിരുന്നു. കാട്ടുപോത്ത് ആക്രമണത്തിൽ വനംവകുപ്പിനെതിരെ പ്രതിഷേധം ശക്തമായതിന് പിന്നാലെയാണ് നായാട്ടുസംഘം വേട്ടയാടിയെന്ന വനംവകുപ്പിന്റെ വാദം.

പോത്തിനെ വെടിവെച്ചവരെ ഉടൻ പിടികൂടുമെന്നും ഇവർക്കെതിരെ കൊലപാതക പ്രേരണ കുറ്റം ചുമത്തുമെന്നുമാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞിരുന്നു.






TAGS :

Next Story