സര്‍ക്കാര്‍ ഓണം വാരാഘോഷത്തിന് ഇന്ന് തുടക്കം
ബേസില്‍ ജോസഫും രവി മോഹനും മുഖ്യാതിഥികള്‍

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഓണം വാരാഘോഷത്തിനു ഇന്ന് തുടക്കമാകും. വൈകിട്ട് 6ന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.
സംവിധായകനും നടനുമായ ബേസില്‍ ജോസഫ്, തമിഴ് നടന്‍ രവി മോഹന്‍ തുടങ്ങിയവര്‍ മുഖ്യാതിഥികള്‍ ആവും. മന്ത്രിമാര്‍, പ്രതിപക്ഷ നേതാവ്, എംപി, എംഎല്‍എ മാര്‍, മേയര്‍ തുടങ്ങിയ ജനപ്രതിനിധികളും ഉദ്ഘാടന പരിപാടിയുടെ ഭാഗമാകും.
ഓണം വാരാഘോഷത്തിന് സമാപനം കുറിച്ച് മാനവീയം വീഥിയില്‍ നിന്നാരംഭിക്കുന്ന ഘോഷയാത്ര ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ ഫ്ളാഗ് ഓഫ് ചെയ്യും.
ഓണം വാരാഘോഷത്തിന്റെ ഭാഗമായി കനകക്കുന്നില്‍ നിന്ന് കോര്‍പ്പറേഷന്‍ വരെയുള്ള റോഡുകളില്‍ തിരക്ക് അനുസരിച്ച് വാഹന ഗതാഗതത്തിന് നിയന്ത്രണങ്ങള്‍ ഉണ്ടാകും.
Next Story
Adjust Story Font
16

