ചെറുവള്ളി എസ്റ്റേറ്റ് ഉടമസ്ഥാവകാശ കേസില്‍ സർക്കാറിന് തിരിച്ചടി
സർക്കാർ വാദങ്ങൾ പൂർണമായും തള്ളി പാലാ സബ് കോടതി

കോട്ടയം: നിർദ്ദിഷ്ട ശബരിമല വിമാനത്താവള ഭൂമി ഉൾപ്പെടുന്ന ചെറുവള്ളി എസ്റ്റേറ്റ് ഉടമസ്ഥ അവകാശം സംബന്ധിച്ച കേസിൽ സർക്കാരിന് തിരിച്ചടി. പാലാ സബ് കോടതി സർക്കാർ ഹരജി തളളി.
ചെറുവള്ളി എസ്റ്റേറ്റ് കേസിൽ സർക്കാർ വാദങ്ങൾ പൂർണമായും തള്ളിയാണ് കോടതി ഉത്തരവ്. പാട്ടക്കരാർ ലംഘനം അടക്കുള്ള കാര്യങ്ങൾ സർക്കാർ ചൂണ്ടി കാട്ടി .എരുമേലി സൗത്ത്, മണിമല വില്ലേജുകളിലായി 2263 ഏക്കർ ഭൂമിയിലാണ് സർക്കാർ അവകാശം ഉന്നയിച്ചത്.ബിലിവേഴ്സ് സഭയുടെ കീഴിള്ള അയന ചാരിറ്റബിൾ ട്രസ്റ്റ്, ഹാരിസൺ മലയാളം എന്നിവരാണ് എതിർകക്ഷികൾ. ഭൂമി കൈമാറ്റത്തിൽ വീഴ്ചയുണ്ടൊയിട്ടില്ലെന്ന ഇവരുടെ വാദം കോടതി അംഗീകരിച്ചു. സ്വകാര്യ വ്യക്തിക്ക് ജന്മവകാശമായി ലഭിച്ച ഭൂമി ഹരിസൺ മലയാളം വാങ്ങി അയന ചാരിറ്റബിൾ ട്രസ്റ്റിന് വിറ്റതായാണ് ഇരുകൂട്ടരും കോടതിയെ അറിയച്ചത്.
ഇക്കാര്യങ്ങൾ അടക്കം കോടതി പരിഗണിച്ചു.2018 മുതൽ തുടങ്ങിയ കോടതി നടപടികൾക്ക് ശേഷമാണ് കോടതി ഉത്തരവ്.അതേസമയം, സർക്കാരിന് തിരച്ചടിയല്ലെന്നും നടപടിക്രമങ്ങളിലെ വീഴ്ചയാണ് ഇപ്പോൾ ഉന്നയിക്കപ്പെട്ടതെന്നും റവന്യൂ മന്ത്രി കെ.രാജൻ പറഞ്ഞു.ഉത്തരവിനെതിരെ സർക്കാർ മേൽക്കോടതിയിൽ ഹരജി നൽകും. ഇതിനുമുന്നോടിയായി നിയമോപദേശം തേടുന്നതിനും നടപടി തുടങ്ങി.
Adjust Story Font
16

