Quantcast

സര്‍ക്കാരിന്റെ ഓണം വാരാഘോഷത്തിന് ഇന്ന് സമാപനം

ഘോഷയാത്ര വൈകിട്ട് ഗവര്‍ണര്‍ ഫ്‌ലാഗ് ഓഫ് ചെയ്യും

MediaOne Logo

Web Desk

  • Published:

    9 Sept 2025 7:58 AM IST

സര്‍ക്കാരിന്റെ ഓണം വാരാഘോഷത്തിന് ഇന്ന് സമാപനം
X

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഓണം വാരാഘോഷത്തിനു ഇന്ന് സമാപനം. വൈകുന്നേരം തിരുവനന്തപുരത്ത് നടക്കുന്ന ഘോഷയാത്രയോട് കൂടിയാണ് ഈ വര്‍ഷത്തെ ഓണാഘോഷം സമാപിക്കുന്നത്.

ഘോഷയാത്ര ഗവര്‍ണര്‍ ഫ്‌ലാഗ് ഓഫ് ചെയ്യും. തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയിലെ വിദ്യാലയങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാറിന്റെ നേട്ടങ്ങള്‍ വിശദീകരിക്കുന്ന വിവിധ വകുപ്പുകളുടെയും, കേരള പൈതൃകം, സിനിമ സാഹിത്യം, തുടങ്ങിയ മേഖലയെ സൂചിപ്പിക്കുന്ന പ്ലോട്ടുകളും മത്സരബുദ്ധിയോട് കൂടി ഘോഷയാത്രയ്ക്കായി ഒരുങ്ങി കഴിഞ്ഞു.

വിവിധ സംസ്ഥാനങ്ങളെ പ്രതിനിധീകരിക്കുന്ന കലാരൂപങ്ങള്‍, ആഫ്രിക്കന്‍ബാന്‍ഡ്, കിവി ഡാന്‍സ്, മുയല്‍ ഡാന്‍സ് തുടങ്ങി ദൃശ്യശ്രവ്യ കലാമാങ്കത്തിന്റെ കൂടി വേദിയാകും ഘോഷയാത്ര.ഇതിനായി ആയിരത്തിലധികം കലാകാരന്മാര്‍ നഗരം കീഴടക്കും.

വൈകുന്നേരം കവടിയാര്‍ മുതല്‍ കിഴക്കേകോട്ട വരെയാണ് ഘോഷയാത്ര. വിവിധ വേദികളിലായി അനേകം കലാപരിപാടികള്‍ നഗരം ഇതുവരെ കാണാത്ത ഡ്രോണ്‍ ഷോ എന്നിങ്ങനെ തലസ്ഥാന നഗരിയെ ഉത്സവാന്തരീക്ഷത്തിലാഴ്ത്തിയ ഒരാഴ്ചകാലമാണ് അവസാനിക്കുന്നത്.

TAGS :

Next Story