Quantcast

കാലിക്കറ്റ് സര്‍വകലാശാല സിൻഡിക്കേറ്റ് തെരഞ്ഞെടുപ്പ്; തള്ളിയ 2 പത്രികകൾ സ്വീകരിക്കാൻ ഗവർണറുടെ ഉത്തരവ്

തെരഞ്ഞെടുപ്പ് നടപടികൾ പുനരാരംഭിക്കാനും ഗവർണർ സർവകലാശാലക്ക് നിർദ്ദേശം നൽകി.

MediaOne Logo

Web Desk

  • Updated:

    2024-05-21 16:47:02.0

Published:

21 May 2024 3:19 PM GMT

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ
X

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാല സിന്‍ഡിക്കേറ്റ് തെരഞ്ഞെടുപ്പിൽ രണ്ട് നാമനിർദേശപത്രിക സ്വീകരിക്കാന്‍ ഗവർണറുടെ ഉത്തരവ്. നേരത്തെ റിട്ടേണിങ് ഓഫീസർ തള്ളിയ രണ്ട് പത്രികകൾ സ്വീകരിക്കാനാണ് ഗവർണറുടെ നിർദേശം. സ്ഥാനാര്‍ഥികളായ പത്രിക നൽകിയ പ്രൊഫ.പി രവീന്ദ്രൻ, പ്രൊഫ.ടി.എം വാസുദേവൻ എന്നിവരുടെ പത്രികകൾ സ്വീകരിക്കാനാണ് ചാൻസലറായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ നിര്‍ദ്ദേശം നൽകിയത്. തെരഞ്ഞെടുപ്പ് നടപടികൾ പുനരാരംഭിക്കാനും ഗവർണർ സർവകലാശാലക്ക് നിർദ്ദേശം നൽകി. യോഗ്യതയില്ലെന്ന് കാട്ടിയാണ് ഇരുവരുടെയും പത്രിക റിട്ടേണിങ് ഓഫീസർ നേരത്തെ തള്ളിയത്.

TAGS :

Next Story