Quantcast

കോഴിക്കോട് നഗരത്തില്‍ ഗവര്‍ണറുടെ 'റോഡ് ഷോ'; മിഠായിത്തെരുവില്‍ കറക്കം, ഹല്‍വ കടയിലും സന്ദര്‍ശനം

കുട്ടികളുടെ കൂടെ ഫോട്ടോയെടുത്ത ഗവര്‍ണര്‍ ജനങ്ങളുമായി സംവദിച്ചു

MediaOne Logo

Web Desk

  • Updated:

    2023-12-18 09:42:10.0

Published:

18 Dec 2023 1:11 PM IST

Governor
X

ഗവര്‍ണര്‍ മിഠായിത്തെരുവില്‍

കോഴിക്കോട്: എസ്.എഫ്.ഐ പ്രവര്‍ത്തകരെ വെല്ലുവിളിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കോഴിക്കോട് നഗരത്തില്‍. മിഠായിത്തെരുവിലും മാനാഞ്ചിറയിലും ഇറങ്ങിയ ഗവര്‍ണര്‍ ഹല്‍വാ കടയിലും സന്ദര്‍ശനം നടത്തി. കുട്ടികളുടെ കൂടെ ഫോട്ടോയെടുത്ത ഗവര്‍ണര്‍ ജനങ്ങളുമായി സംവദിച്ചു. കുട്ടികള്‍ക്കു കൈ കൊടുത്ത ഗവര്‍ണര്‍ അവരെ വാരിയെടുക്കുകയും ചെയ്തു.


താന്‍ നഗരത്തിലിറങ്ങുമെന്നും തനിക്ക് സുരക്ഷ വേണ്ടെന്നും ഗവര്‍ണര്‍ നേരത്തെ പറഞ്ഞിരുന്നു. ''കേരളത്തിലുള്ളത് മികച്ച പൊലീസാണ്. എന്നാൽ അവരെ ജോലി ചെയ്യാൻ അനുവദിക്കുന്നില്ല. എനിക്ക് പൊലീസ് സുരക്ഷ ആവശ്യമില്ല.കേരളത്തിലെ ജനങ്ങൾ എന്നെ സ്നേഹിക്കുന്നു, ഞാൻ തിരിച്ചും'' എന്നാണ് ഗവര്‍ണര്‍ പറഞ്ഞത്.നഗരത്തിൽ വൻ പൊലീസ് സന്നാഹമാണുള്ളത്.


TAGS :

Next Story