കാലിക്കറ്റ് വിസി നിയമനത്തിൽ ഗവർണർക്ക് ചെക്ക്; സെർച്ച് കമ്മിറ്റിയിൽ നിന്ന് സർക്കാർ പ്രതിനിധി പിന്മാറി
പ്രതിനിധി പിന്മാറിയതോടെ സെർച്ച് കമ്മിറ്റി പട്ടിക അസാധുവാകും

തിരുവനന്തപുരം: കാലിക്കറ്റ് വിസി നിയമനത്തിൽ ഗവർണറുടെ നനീക്കം പൊളിച്ച് സർക്കാർ. ഗവർണർ നിയമിച്ച സെർച്ച് കമ്മിറ്റിയിൽ നിന്ന് സർക്കാർ പ്രതിനിധി പിന്മാറി. തീരുമാനം ഇമെയിലിലൂടെ പ്രൊഫസർ എ.സാബു ഗവർണറെ അറിയിച്ചു.
പ്രതിനിധി പിന്മാറിയതോടെ സെർച്ച് കമ്മിറ്റി പട്ടിക അസാധുവാകും. ഗവർണർ, സർക്കാർ, യുജിസി എന്നിവരടങ്ങിയതാണ് സെർച്ച് കമ്മിറ്റി. വെള്ളിയാഴ്ചയാണ് സെർച്ച് കമ്മിറ്റി രൂപീകരണവുമായി ബന്ധപ്പെട്ട് ഗവർണർ നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചത്. ഇതിന് പിന്നാലെ പ്രൊഫസർ സാബു താൻ പിന്മാറുന്നു എന്ന് വ്യക്തമാക്കി ഗവർണർക്ക് മെയിൽ അയച്ചത്. ഇതോടെ ഗവർണർ പ്രഖ്യാപിച്ച സെർച്ച് കമ്മിറ്റി അസാധുവായി.
നേരത്തെയുള്ള രീതിയനുസരിച്ച് സർക്കാർ തന്നെയായിരുന്നു സെർച്ച് കമ്മിറ്റിയിലേക്കുള്ള ഗവർണറുടെ പ്രതിനിധിയെക്കൂടി തെരഞ്ഞെടുത്തിരുന്നത്. എന്നാൽ ആരിഫ് മുഹമ്മദ് ഖാൻ ഗവർണറായതിന് ശേഷമാണ് പ്രതിനിധിയെ ഗവർണർ തീരുമാനിക്കാൻ തുടങ്ങിയത്.
Adjust Story Font
16

