Quantcast

'ആഗസ്റ്റ് 14ന് വിഭജന ഭീതി ദിനം ആചരിക്കണം'; വിവാദ സർക്കുലറുമായി ഗവർണർ

ദിനാചാരണം നടത്താൻ നിർദേശിക്കാൻ ഗവർണർക്ക് അധികാരമില്ലെന്നും മന്ത്രി വി.ശിവന്‍കുട്ടി

MediaOne Logo

Web Desk

  • Published:

    11 Aug 2025 10:04 AM IST

ആഗസ്റ്റ് 14ന് വിഭജന ഭീതി ദിനം ആചരിക്കണം;  വിവാദ സർക്കുലറുമായി ഗവർണർ
X

തിരുവനന്തപുരം: വിവാദ സർക്കുലറുമായി ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ. ആഗസ്റ്റ് 14 ന് വിഭജന ഭീതി ദിനം ആചാരിക്കാൻ നിർദേശം. 14 ന് വിവിധ പരിപാടി സംഘടിപ്പിക്കണമെന്നും വിസിമാർക്ക് നിർദേശം നൽകി. സ്വാതന്ത്ര്യ-പാക് വിഭജനത്തിന്‍റെ ഓര്‍മക്കായി ആഗസ്റ്റ് 14 ന് വിഭജന ഭീതി ദിനമായി ആചരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു.ഇതിന്‍റെ ചുവട് പിടിച്ചാണ് കേരളത്തിലെ എല്ലാ സര്‍വകലാശാലകള്‍ക്കും ഗവര്‍ണര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

അതേസമയം, ഗവർണറുടെ വിഭജന ഭീതി ദിന സർക്കുലർ സമാന്തര ഭരണ സംവിധാനമായി പ്രവർത്തിക്കാനുള്ള ശ്രമമാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പ്രതികരിച്ചു. ദിനാചാരണം നടത്താൻ നിർദേശിക്കാൻ ഗവർണർക്ക് അധികാരമില്ലെന്നും മന്ത്രി വ്യക്തമാക്കി.


TAGS :

Next Story