'മികച്ച മന്ത്രി'; ഭാരതാംബ വിവാദത്തിനിടെ മന്ത്രി പി.പ്രസാദിനെ പുകഴ്ത്തി ഗവര്‍ണര്‍
സുഹൃത്ത് എന്നാണ് മന്ത്രിയെ ഗവര്‍ണര്‍ വിശേഷിപ്പിച്ചത്

കൊച്ചി: ഭാരതാംബാ വിവാദത്തിനിടെ മന്ത്രി പി പ്രസാദിനെ പുകഴ്ത്തി ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറുടെ പ്രസംഗം. കേരള കാര്‍ഷിക സര്‍വകലാശാല ബിരുദദാന ചടങ്ങിലാണ് മന്ത്രിയെ പുകഴ്ത്തി ഗവര്‍ണര്‍ സംസാരിച്ചത്.
സുഹൃത്ത് എന്നാണ് മന്ത്രിയെ ഗവര്‍ണര്‍ വിശേഷിപ്പിച്ചത്. മികച്ച ഒരു മന്ത്രിയാണ് പി.പ്രസാദെന്നും ഗവര്‍ണര്‍ പറഞ്ഞു. ഔദ്യോഗിക പരിപാടികളില്‍ കാവിക്കൊടി ഏന്തിയ ഭാരതാംബാ ചിത്രം ഉപയോഗിക്കരുതെന്ന് തന്നെയാണ് നിലപാടെന്ന് മന്ത്രി പി പ്രസാദ് പറഞ്ഞു.
ഗവര്‍ണര്‍ക്കും തനിക്കും രണ്ട് ആശയങ്ങളാണുള്ളത്. ഓരോ പരിപാടികളുടെയും സ്വഭാവത്തിന് അനുസരിച്ച് വേണം ഇടപെടല്‍ നടത്താനെന്നും മന്ത്രി പി പ്രസാദ് പറഞ്ഞു.
Next Story
Adjust Story Font
16

