ഗോവിന്ദച്ചാമി വിയ്യൂരിലേക്ക്; സെൻട്രൽ ജയിലിലേക്ക് മാറ്റുന്നതിന് ഉത്തരവിറങ്ങി
ഗോവിന്ദച്ചാമിയെ കണ്ണൂർ സെൻട്രൽ ജയിലിലെത്തിച്ച് തെളിവെടുപ്പ് പൂർത്തിയായി

കണ്ണൂർ: സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമിയെ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റാൻ ഉത്തരവിറങ്ങി. നാളെ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റാനാണ് തീരുമാനം. ഗോവിന്ദച്ചാമിയെ കണ്ണൂർ സെൻട്രൽ ജയിലിലെത്തിച്ച് തെളിവെടുപ്പ് പുരോഗമിക്കുകയാണ്. ഇത് പൂർത്തിയായാൽ ഉടൻ കോടതിയിൽ ഹാജരാക്കും.
ഇന്നു പുലർച്ചെ ഓന്നേകാലോടെ ജയിൽ ചാടിയ ഗോവിന്ദച്ചാമിയെ പത്തുമണിക്കൂറിന് ശേഷണാണ് തളാപ്പിലെ ആളൊഴിഞ്ഞ വീട്ടിലെ കിണറ്റിൽ നിന്ന് പിടികൂടിയത്. നാട്ടുകാർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസിന് ഗോവിന്ദച്ചാമിയെ പിടികൂടാനായത്. അതീവ സുരക്ഷാ ബ്ലോക്കിലെ സെല്ലിന്റെ ഗ്രിൽ അറുത്തുമാറ്റിയ ശേഷം ഏഴര മീറ്റർ ഉയരമുള്ള മതിലിൽ തുണികെട്ടിയായിരുന്നു ജയിൽചാട്ടം.
മാധ്യമ പ്രവർത്തകർക്ക് നേരെ ഗോവിന്ദച്ചാമി അശ്ലീല ആംഗ്യം കാണിച്ചിരുന്നു. ഗോവിന്ദച്ചാമി. തെളിവെടുപ്പിന് ശേഷം പുറത്തേക്കിറക്കുമ്പോഴാണ് സംഭവം.
കൃത്യമായ ആസൂത്രണത്തിന് ഒടുവിലാണ് ഗോവിന്ദച്ചാമി ജയിൽ ചാടിയത്.മതില്‍ ചാടുന്നതിന് 20ദിവസം മുന്‍പെങ്കിലും തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നതായി കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ നിതിന്‍ രാജ് നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.ഇപ്പോഴിതാ ആ തയ്യാറെടുപ്പുകളെക്കുറിച്ച് കൂടുതല്‍ വിവരങ്ങളാണ് പുറത്ത് വരുന്നത്. മതില്‍ ചാടുന്നതിന് വേണ്ടി ഗോവിന്ദച്ചാമി ശരീരഭാരംകുറച്ചിരുന്നു.
ഒരുകൈമാത്രമുളള ഗോവിന്ദച്ചാമി ഏഴരമീറ്റർ ഉയരമുള്ള മതിൽചാടുന്നതിന് വേണ്ട ഒരുക്കങ്ങളെല്ലാം നേരത്തെ നടത്തിയിരുന്നു. ശരീരഭാരം കുറക്കുന്നതിന് ചപ്പാത്തിമാത്രമായിരുന്നു കുറച്ച്ദിവസങ്ങളായുള്ള ഭക്ഷണം. അതീവ സുരക്ഷ ബ്ലോക്കിന്റെ ഗ്രിൽ ആദ്യം കട്ടുചെയ്തു.ഇതിനായി ഗ്രിൽ ഉപ്പ് വെച്ച് നേരത്തെ തുരുമ്പിപ്പിച്ചു. ഒരു കമ്പിമാത്രം മുറിച്ച് അതിനുള്ളിലൂടെയാണ് പുറത്ത് ചാടിയത്.പുലർച്ച 3.30ഓടെ ജയിലിനുള്ളിൽ നിരീക്ഷണം നടത്തി. ഉണക്കാനിട്ടിരുന്ന വസ്ത്രങ്ങൾ കൂട്ടിക്കെട്ടി കയറുണ്ടാക്കുകയും ചെയ്തു.ഇത് ഉപയോഗിച്ചാണ് ഏഴരമീറ്റർ ഉയരമുള്ള മതിൽ ചാടിയത്. അലക്ക് കല്ലിൽ കയറി പുറത്തേക്ക് ചാടിയത്.പുറത്തിറങ്ങിയാൽ എങ്ങനെ നീങ്ങണമെന്നതും കൃത്യമായി ആസൂത്രണം ചെയ്തു.ഇതിനായി ജയിൽ ഡ്രസ് മാറുകയും ചെയ്തിരുന്നു.
2011 ഫെബ്രുവരി 1നാണ് എറണാകുളത്ത് നിന്ന് ഷൊർണ്ണൂരേക്കുള്ള പാസഞ്ചർ ട്രെയിനിൽ സഞ്ചരിക്കവേ,സൗമ്യ കൊല ചെയ്യപ്പെടുന്നത്. പ്രതി ഗോവിന്ദച്ചാമി സൗമ്യയെ ട്രെയിനിൽ നിന്ന് തള്ളിപ്പുറത്തേക്കിട്ട്, ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്നതാണ് കേസ്. കേസിൽ വിചാരണ നടത്തിയ തൃശൂർ അതിവേഗ കോടതി 2012 ഫെബ്രുവരി പന്ത്രണ്ടിന് ഗോവിന്ദച്ചാമി വധശിക്ഷക്ക് വിധിച്ചിരുന്നു.
തൃശൂർ അതിവേഗ കോടതി വിധിച്ച വധശിക്ഷ നേരത്തെ ഹൈക്കോടതി ശരിവെച്ചിരുന്നു. ഇതിനെ തുടർന്നാണ് ഗോവിന്ദച്ചാമി സുപ്രിം കോടതിയെ സമീപിച്ചു. ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയ സുപ്രിം കോടതി ജീവപര്യന്തം ശിക്ഷ ശരിവച്ചു. ബലാത്സംഗ കേസിൽ ഹൈക്കോടതിയും വിചാരണക്കോടതിയും നൽകിയ ശിക്ഷ സുപ്രിം കോടതി ശരിവയ്ക്കുകയായിരുന്നു. കൊലപാതകം പ്രോസിക്യൂഷന് സംശയത്തിനതീതമായി തെളിയിക്കാൻ കഴിയാതെവന്നതോടെയാണ് ഐപിസി 302 പ്രകാരം വിചാരണക്കോടതിയും ഹൈക്കോടതിയും നൽകിയ വധശിക്ഷ സുപ്രിം കോടതി റദ്ദാക്കിയത്.
Adjust Story Font
16

