Quantcast

ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടം; ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച സംഭവിച്ചെന്ന് റിട്ട. ജഡ്ജി സി.എന്‍ രാമചന്ദ്രന്‍ നായര്‍

'സെല്ലിന്റെ കമ്പി മുറിക്കാൻ ഉപയോഗിച്ച ആയുധത്തിൽ അവ്യക്തതയുണ്ട്'

MediaOne Logo

Web Desk

  • Updated:

    2025-08-20 05:27:19.0

Published:

20 Aug 2025 10:06 AM IST

ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടം; ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച സംഭവിച്ചെന്ന് റിട്ട. ജഡ്ജി സി.എന്‍ രാമചന്ദ്രന്‍ നായര്‍
X

കണ്ണൂർ: ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടത്തിൽ പ്രഥമദൃഷ്ട്യാ ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചെന്ന് റിട്ട. ജഡ്ജി സി.എൻ രാമചന്ദ്രൻ നായർ. സെല്ലിന്റെ കമ്പി മുറിക്കാൻ ഉപയോഗിച്ച ആയുധത്തിൽ അവ്യക്തതയുണ്ടെന്ന് സി.എന്‍ രാമചന്ദ്രന്‍ നായര്‍ പറഞ്ഞു.

പൊലീസ് കണ്ടെടുത്ത ആയുധം ഉപയോഗിച്ച് കമ്പി മുറിക്കുക എളുപ്പമല്ല. കാലപ്പഴക്കം ചെന്ന സെല്ലുകൾ സുരക്ഷക്ക് ഭീഷണിയാണ്. മതിൽ പലയിടങ്ങളിലും തകർച്ച ഭീഷണിയിൽ. ഉദ്യോഗസ്ഥർ ഇതെല്ലാം അറിഞ്ഞില്ലായെന്നത് അത്ഭുതമൈണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗോവിന്ദചാമിയുടെ ജയിൽ ചാട്ടം അന്വേഷിക്കാൻ സർക്കാർ സി.എൻ രാമചന്ദ്രനെ നിയോഗിച്ചിരുന്നു.

അതേസമയം ജയിലിലെ സുരക്ഷ സംവിധാനങ്ങൾ ചർച്ച ചെയ്യാൻ ഉന്നത ജയിൽ ഉദ്യോഗസ്ഥരുടെ യോഗം അന്വേഷണ സമിതി വിളിച്ചുചേർത്തു. ഉത്തര മേഖല ജയിൽ ഡിഐജി, കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ട് ഉൾപ്പടെ യോഗത്തിൽ പങ്കെടുക്കും. ഗോവിന്ദചാമി ജയിൽ ചാടിയ രീതി അന്വേഷണ സമിതി വിശദമായി പരിശോധിച്ചു.

TAGS :

Next Story