Quantcast

നവകേരള സദസ്സിൽ വിദ്യാർഥികളെ പങ്കെടുപ്പിക്കില്ലെന്ന് സർക്കാർ

വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് പിൻവലിക്കുമെന്നും ഹൈക്കോടതിയെ അറിയിച്ചു

MediaOne Logo

Web Desk

  • Updated:

    2023-11-24 07:56:41.0

Published:

24 Nov 2023 7:03 AM GMT

Navakerala Sadas,Govt will not allow students to participate in Navakerala Sadas,navakerala sadas,,navakerala sadass,nava kerala sadas,navakerala sadhas,navakerala sadas, latest malayalam news
X

കൊച്ചി: നവകേരള സദസ്സിൽ വിദ്യാർഥികളെ പങ്കെടുപ്പിക്കില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ. കുട്ടികളെ പങ്കെടുപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് ഇറക്കിയ ഉത്തരവും സ്‌കൂൾ ബസ് വിട്ടുനൽകണമെന്ന ഉത്തരവും പിൻവലിക്കുമെന്ന് സർക്കാർ കോടതിയെ അറിയിച്ചു. തിങ്കളാഴ്ചക്കുള്ളിൽ ഉത്തരവ് പിൻവലിക്കുമെന്നാണ് ഉറപ്പ്. വിദ്യാർഥികളെ പങ്കെടുപ്പിക്കുന്നത് ചോദ്യം ചെയ്ത് കാസർകോട് സ്വദേശിയായ ഫിലിപ്പ് നൽകിയ ഉപഹരജിയിലാണ് സർക്കാർ നിലപാട് അറിയിച്ചത്.

സർക്കാരിന്റ ഉറപ്പ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ രേഖപ്പെടുത്തി. നിലമ്പൂരിൽ കുട്ടികളെ പങ്കെടുപ്പിച്ച് നവകേരള സദസ്സ് വിളംബര ജാഥ നടത്തിയതിൽ ബാലാവകാശ കമ്മീഷൻ കേസെടുത്തിരുന്നു.

നവകേരള സദസ്സിൽ വിദ്യാർഥികളെ എത്തിക്കാൻ വിദ്യാഭ്യാസ വകുപ്പ് കർശന നിർദേശം നല്‍കിയിരുന്നു. ഒരു സ്കൂളിൽ നിന്ന് കുറഞ്ഞത് 200 കുട്ടികളെ എത്തിക്കണം. മലപ്പുറം തിരൂരങ്ങാടി ഡി.ഇ.ഒ വിളിച്ചു ചേർത്ത പ്രധാനധ്യാപകരുടെ യോഗത്തിലായിരുന്നു നിർദേശം നൽകിയത്. സ്കൂളുകൾക്ക് അവധി നൽകാനും നിർദേശമുണ്ടായിരുന്നു. ഈ നിര്‍ദേശം വലിയ വിവാദമാകുകയും ചെയ്തിരുന്നു.



TAGS :

Next Story