Quantcast

മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് പുല്ലുവില; സംസ്ഥാനത്ത് ഷവർമ വിൽപന തോന്നുംപടി

തീയതിയും സമയവും രേഖപ്പെടുത്താതെയാണ് ഷവർമ പാഴ്സൽ ആയി നൽകുന്നത്

MediaOne Logo

Web Desk

  • Published:

    26 March 2023 10:00 AM IST

government guidelines, Shawarma, sales, food poison, food
X

തിരുവനന്തപുരം: സംസ്ഥാനത്ത് ഷവര്‍മ പാഴ്സലായി വില്‍ക്കുമ്പോള്‍ ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കപ്പെടുന്നില്ല. തീയതിയും സമയവും രേഖപ്പെടുത്താതെയാണ് ഷവർമ പാഴ്സൽ ആയി നൽകുന്നത്. ഷവര്‍മ പാഴ്സല്‍ വാങ്ങി ഒരു മണിക്കൂറിനികം കഴിക്കണമെന്നാണ് ആരോഗ്യവകുപ്പ് പുറത്തിറക്കിയ മാര്‍ഗനിര്‍ദേശത്തിൽ പറയുന്നത്.

ഷവര്‍മ ഉണ്ടാക്കുന്നവർ ഹെയർക്യാപും ഗ്ലൗസും ധരിക്കണമെന്ന നിര്‍ദേശവും നിലവിൽ പാലിക്കപ്പെടുന്നില്ല. ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്ത് വാങ്ങുന്ന ഷവര്‍മ പാഴ്സലിലും സമയവും തീയതിയും രേഖപ്പെടുത്തുന്നില്ല. സർക്കാർ പുറത്തിറങ്ങിയ മാർഗനിർദേശങ്ങളെക്കുറിച്ച് ജനങ്ങള്‍ക്ക് കൃത്യമായ അറിവ് ഇല്ലെന്നതും ഇതിന് കാരണമാണ്.

TAGS :
Next Story