Quantcast

ഗ്രീക്ക് യുവതിക്ക് ആലുവയിൽ മാംഗല്യം

ചുണങ്ങംവേലി സ്വദേശി അഭിനവ് സുരേഷും ഗ്രീക്ക് സ്വദേശിനി പരസ്കെയിയും തമ്മിലുള്ള വിവാഹമാണ് ആലുവയിൽ നടന്നത്

MediaOne Logo

Web Desk

  • Updated:

    2025-04-03 17:19:12.0

Published:

3 April 2025 10:27 PM IST

ഗ്രീക്ക് യുവതിക്ക് ആലുവയിൽ മാംഗല്യം
X

കൊച്ചി: ഗ്രീക്ക് യുവതിക്ക് ആലുവയിൽ മാംഗല്യം. ചുണങ്ങംവേലി സ്വദേശി അഭിനവ് സുരേഷും ഗ്രീക്ക് സ്വദേശിനി പരസ്കെയിയും തമ്മിലുള്ള വിവാഹമാണ് ഹിന്ദുമതാചാരപ്രകാരം ആലുവ ചീരക്കട ശ്രീ ദുർഗ്ഗാ ഭഗവതി ക്ഷേത്രത്തിൽ നടന്നത്.

വർഷങ്ങളായി ഇംഗ്ലണ്ടിലാണ് അഭിനവ് ജോലി ചെയ്യുന്നത്. അവിടെ തന്നെയാണ് പരസ്കെയിയും ജോലി ചെയ്യുന്നത്. അവരുടെ സൗഹൃദം പ്രണയമായി പിന്നീട് വിവാഹം കഴിക്കാൻ തീരുമാനിക്കുകയായിരുന്നു. ഗ്രീക്കിൽ നിന്നും പരസ്കെയിയുടെ കുടുംബാംഗങ്ങൾ ചടങ്ങിനെത്തി. ക്ഷേത്രം ഭാരവാഹികളായ എ.എസ് സലിമോൻ, കെ.കെ മോഹനൻ, ടി.പി സന്തോഷ്, കെ.എൻ നാരായണൻ തുടങ്ങിയവർ ചടങ്ങിന് നേതൃത്വം നൽകി.

ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനവും ഇതോടൊപ്പം നടന്നു. ക്ഷേത്രം തന്ത്രി ഇടപ്പള്ളിമനദേവനാരായണൻ, മേൽശാന്തി ഇടവഴി പുറത്ത് രഞ്ജിത് നമ്പൂതിരി എന്നിവരുടെ കാർമ്മികത്വത്തിൽ പഞ്ചഗവ്യം നവകം, ഷഷ്ഠി പൂജ എന്നിവയും നടന്നു.

TAGS :

Next Story