Quantcast

റിവിഷനിസ്റ്റ് പാർട്ടിയുടെ ഫാഷിസ്റ്റായ നേതാവാണ് കേരളം ഭരിക്കുന്നത്: ഗ്രോ വാസു

കേന്ദ്രം ഭരിക്കുന്ന ഫാഷിസ്റ്റുകളും കേരളം ഭരിക്കുന്ന റിവിഷനിസ്റ്റുകളും സഖ്യത്തിലാണെന്നും ഗ്രോ വാസു മീഡിയവണിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു.

MediaOne Logo

Web Desk

  • Updated:

    2023-09-13 15:15:12.0

Published:

13 Sept 2023 8:41 PM IST

Gro Vasu special interview Mediaone
X

കോഴിക്കോട്: റിവിഷനിസ്റ്റ് പാർട്ടിയുടെ ഫാഷിസ്റ്റായ നേതാവാണ് കേരളം ഭരിക്കുന്നതെന്ന് ഗ്രോ വാസു. കമ്യൂണിസ്റ്റുകൾ റിവിഷനിസ്റ്റുകളായാൽ ഫാഷിസ്റ്റുകളാവുമെന്നതിന് ഉദാഹരണമാണ് കേരളം. കേരളത്തിലും ബംഗാളിലും കമ്മ്യൂണിസ്റ്റുകൾ ഫാഷിസ്റ്റുകളായി മാറിയെന്നും അദ്ദേഹം പറഞ്ഞു. മീഡിയവണിന് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു ഗ്രോ വാസുവിന്റെ പ്രതികരണം. മാവോയിസ്റ്റുകളെ വെടിവെച്ചു കൊലപ്പെടുത്തിയതിനെതിരെ പ്രതിഷേധിച്ച കേസിൽ കോടതി കുറ്റവിമുക്തനാക്കിയ ഗ്രോ വാസു ഇന്ന് വൈകീട്ടാണ് ജയിൽമോചിതനായത്.

കേന്ദ്രം ഭരിക്കുന്ന ഫാഷിസ്റ്റുകളും കേരളം ഭരിക്കുന്ന റിവിഷനിസ്റ്റുകളും സഖ്യത്തിലാണ്. കേരളത്തിലെ മാർക്‌സിസ്റ്റുകാർക്ക് രാഷ്ട്രീയ വിദ്യാഭ്യാസമില്ല. പണക്കാരായ നേതാക്കളെ ചുമക്കേണ്ടിവരുന്നത് രാഷ്ട്രീയ വിദ്യാഭ്യാസമില്ലാത്തതിനാലാണ്. ദ്രാവിഡ പ്രസ്ഥാനങ്ങൾക്കുള്ള ഫാഷിസ്റ്റ് വിരുദ്ധതപോലും കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടിക്കില്ലെന്നും ഗ്രോ വാസു പറഞ്ഞു.

300 കോടി രൂപക്ക് വേണ്ടിയാണ് ആളുകളെ വെടിവെച്ച് കോലപ്പെടുത്തിയത്. ഇതിന്റെ കണക്ക് എവിടെയും കാണിക്കേണ്ടതില്ല. കേന്ദ്രസർക്കാർ ഇങ്ങനെ പണം കൊടുക്കാൻ തുടങ്ങിയത് മുതലാണ് നമ്മുടെ കാടുകൾ ഇളകിത്തുടങ്ങിയത്. മാവോയിസ്റ്റുകൾ ആധുനിക ആയുധങ്ങൾ ഉപയോഗിക്കുന്നവരാണ് എന്നാണ് പറയുന്നത്. എന്നിട്ടും ഏറ്റുമുട്ടലിൽ ഒരു പൊലീസുകാരന് പോലും പരിക്കേറ്റിട്ടില്ലെന്നും ഗ്രോ വാസു പറഞ്ഞു.


TAGS :

Next Story