Quantcast

പശ്ചിമഘട്ട മലനിരകളിൽ എട്ട് പേരെ കൊലപ്പെടുത്തിയത് ചതിയിലൂടെയാണെന്ന് ഗ്രോ വാസു

സാക്ഷി മൊഴികൾ വായിച്ച് കേട്ടതിന് ശേഷമാണ് ഗ്രോ വാസു കോടതിയിൽ ഇക്കാര്യം പറഞ്ഞത്

MediaOne Logo

Web Desk

  • Updated:

    2023-09-11 08:48:14.0

Published:

11 Sept 2023 2:15 PM IST

ഗ്രോ വാസു
X

കോഴിക്കോട്: പശ്ചിമഘട്ട മലനിരകളിൽ എട്ട് പേരെ കൊലപ്പെടുത്തിയത് ചതിയിലൂടെയാണെന്ന് ഗ്രോ വാസു കോടതിയിൽ. സാക്ഷി മൊഴികൾ വായിച്ച് കേട്ടതിന് ശേഷമാണ് ഗ്രോ വാസു കോടതിയിൽ ഇക്കാര്യം പറഞ്ഞത്. കേസ് നാളെ വീണ്ടും കോടതി പരിഗണിക്കും. മുദ്രാവാക്യം വിളിക്കരുതെന്ന് കോടതി പറഞ്ഞിരുന്നെങ്കിലും ഇന്നും ഗ്രോ വാസു മുദ്രാവാക്യം വിളിച്ചു.

താൻ ജയിലിൽ കിടക്കുന്നതിന് ഒരു ലക്ഷ്യമുണ്ടെന്ന് പറഞ്ഞു കൊണ്ടാണ് ഗ്രോ വാസു തുടങ്ങിയത്. പശ്ചിമഘട്ട മലനിരകളിൽ എട്ടു മാവോയിസ്റ്റുകളെ കൊലപ്പെടുത്തിയത് ചതിയിലൂടെയാണ്. പിണറായി വിജയൻ ഭരണകൂടമാണ് ഇതിന് ഉത്തരവാദിയെന്നും കോടതിയിൽ ഗ്രോ വാസും പറഞ്ഞു. എന്നാൽ കോടതി ഇക്കാര്യം രേഖപ്പെടുത്തിയിട്ടില്ല. പറയാനുള്ള കാര്യങ്ങൾ നാളെ പറയാമെന്നും അതിനുള്ള അവസരം നാളെ നൽകാമെന്നും കോടതി പറഞ്ഞു. അതിന് ശേഷം കേസ് നാളേക്ക് മാറ്റികൊണ്ട് കോടതി പിരിഞ്ഞു.

TAGS :

Next Story