എസ്സന്‍സ് പരിപാടിയില്‍ തോക്കുമായെത്തിയത് ഉദയംപേരൂർ സ്വദേശി അജീഷ്
സിപിഎം നേതാവ് വിദ്യാധരൻ കൊലക്കേസിലെ മുഖ്യ സാക്ഷിയാണ് അജീഷ്

representative image
കൊച്ചി: കടവന്ത്ര സ്റ്റേഡിയത്തില്‍ നിരീശ്വരവാദി കൂട്ടായ്മയുടെ പരിപാടിക്കിടെ തോക്കുമായെത്തിയത് ഉദയംപേരൂർ സ്വദേശി അജീഷെന്ന് പൊലീസ്. സിപിഎം നേതാവ് വിദ്യാധരൻ കൊലക്കേസിലെ മുഖ്യ സാക്ഷിയാണ് ഇയാൾ. പ്രതികളിൽ നിന്ന് തനിക്കും പിതാവിനും ഭീഷണി ഉള്ളതുകൊണ്ടാണ് തോക്കിന് ലൈസൻസ് എടുത്തതെന്ന് മൊഴി.
ഇന്ന് രാവിലെയാണ് കൊച്ചിയിൽ എസൻസ് ഗ്ലോബല്‍ വിഷന്‍ പരിപാടിക്കിടെയാണ് തോക്കുമായി അജീഷ് എത്തിയത്. പിന്നാലെ സ്റ്റേഡിയത്തില്‍ ബോംബ് സ്ക്വാഡ് പരിശോധന നടത്തി. പരിപാടിക്ക് പങ്കെടുക്കാനെത്തിയവരെ സ്റ്റേഡിയത്തിന് പുറത്തിറക്കിയാണ് പരിശോധന നടത്തിയത്.പരിശോധന അവസാനിച്ചതിന് പിന്നാലെ പരിപാടി പുനരാരംഭിച്ചു.
എഴുത്തുകാരി തസ്‍ലിമ നസ്റിന്‍ ഉള്‍പ്പെടെയുള്ള പ്രമുഖരാണ് പരിപാടിയില്‍ പങ്കെടുക്കുന്നത്.ഏഴായിരം ആളുകളെ പങ്കെടുപ്പിച്ചാണ് പരിപാടി നടത്തുന്നത്. പത്തുമണിയോടെയാണ് പരിപാടി തുടങ്ങിയത്.സംഭവത്തിന് പിന്നാലെ സ്ഥലത്ത് പൊലീസ് സുരക്ഷ ശക്തമാക്കി.
Adjust Story Font
16

