Quantcast

'ഗ്യാനേഷ് കുമാർ രാജിവെക്കണം; സമരത്തിന് ഒന്നല്ല, ആയിരം പ്രകാശ് രാജുമാർ വരും'; യൂത്ത് ലീഗ് സമരത്തിൽ പി.കെ. കുഞ്ഞാലിക്കുട്ടി

കേരളത്തിൽ താൻ പ്രിയപ്പെട്ടവനായത് നടനെന്ന നിലയിലല്ല, തന്റെ നിലപാടുകളിലൂടെയാണെന്ന് പ്രകാശ് രാജ്

MediaOne Logo

Web Desk

  • Updated:

    2026-10-17 16:05:52

Published:

17 Oct 2026 8:51 PM IST

ഗ്യാനേഷ് കുമാർ രാജിവെക്കണം; സമരത്തിന് ഒന്നല്ല, ആയിരം പ്രകാശ് രാജുമാർ വരും; യൂത്ത് ലീഗ് സമരത്തിൽ പി.കെ. കുഞ്ഞാലിക്കുട്ടി
X

കോഴിക്കോട്: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കോഴിക്കോട് ബീച്ചിൽ യൂത്ത് ലീഗിന്റെ 24 മണിക്കൂർ സമരം ആരംഭിച്ചു. ജന്തർ മന്തർ മാതൃകയിൽ സംഘടിപ്പിക്കുന്ന സമരം പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു. നടൻ പ്രകാശ് രാജും സമരവേദിയിലെത്തി.

സമരം വിജയിച്ചുകഴിഞ്ഞുവെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. എല്ലാവരെയും എല്ലാക്കാലത്തും പറ്റിക്കാൻ കഴിയില്ലെന്നും കേന്ദ്ര സർക്കാരിന്റെ പതനം ആരംഭിച്ചുകഴിഞ്ഞുവെന്നും അദ്ദേഹം പ്രതികരിച്ചു.

ഗ്യാനേഷ് കുമാർ അത്ര വലിയ ആളൊന്നുമല്ലെന്നും തന്റെ കീഴിൽ മൂന്ന് വർഷം ജോലി ചെയ്തയാളാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇപ്പോൾ രാജിവച്ചില്ലെങ്കിലും ജനാധിപത്യത്തിന്റെ ശബ്ദം ഉയർന്നുകഴിഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതിഷേധത്തിന്റെ ശബ്ദം മറികടക്കാൻ ആർക്കും കഴിയില്ലെന്നും ഈ സമരത്തിന് ഒന്നല്ല, ആയിരം പ്രകാശ് രാജുമാർ എത്തുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

'കേരളത്തിൽ ഞാൻ പ്രിയപ്പെട്ടത് നടനായിട്ടല്ല, നിലപാടിലൂടെ'; പ്രകാശ് രാജ്

കേരളത്തിൽ താൻ പ്രിയപ്പെട്ടവനായത് നടനെന്ന നിലയിലല്ല, തന്റെ നിലപാടുകളിലൂടെയാണെന്ന് പ്രകാശ് രാജ് പറഞ്ഞു. രാജ്യത്ത് ജനാധിപത്യാവകാശങ്ങൾക്കായി ശബ്ദമുയർത്തുന്നവർ ജയിലിലാകുകയും മറ്റുള്ളവർ പുറത്തുനിൽക്കുകയും ചെയ്യുന്ന സാഹചര്യമാണുള്ളതെന്നും അദ്ദേഹം വിമർശിച്ചു.

വോട്ട് ചെയ്യാനുള്ള അവകാശം സംരക്ഷിക്കുന്നതിനായാണ് ഈ സമരമെന്നും പ്രകാശ് രാജ് പറഞ്ഞു. സർക്കാരിനെ താഴെയിറക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

ബംഗ്ലാദേശിലും നേപ്പാളിലും ശ്രീലങ്കയിലും നടന്നതുപോലെയല്ല ഇന്ത്യയിലെ പ്രതിഷേധങ്ങളെന്നും ഗാന്ധിജിയുടെ സത്യാഗ്രഹ മാർഗത്തിലൂടെയാണ് പോരാട്ടം മുന്നോട്ടുകൊണ്ടുപോകേണ്ടതെന്നും പ്രകാശ് രാജ് പറഞ്ഞു.

TAGS :

Next Story