Quantcast

തൃശൂരിൽ എച്ച്1 എൻ1 പനി മരണം

എറവ് ആറാംകല്ല് സ്വദേശി മീനയാണ് മരിച്ചത്

MediaOne Logo

Web Desk

  • Updated:

    2024-09-04 12:19:28.0

Published:

4 Sept 2024 5:43 PM IST

H1N1 fever death in Thrissur
X

തൃശൂർ: തൃശൂരിൽ എച്ച്1 എൻ1 പനി ബാധിച്ച് മരണം. എറവ് ആറാംകല്ല് സ്വദേശി മീനയാണ് മരിച്ചത്. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു മരണം.

രണ്ടാം തീയതിയാണ് പനി കൂടുതലായതിനെ തുടർന്ന് മീനയെ സ്വകാര്യ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യുന്നത്. തുടർന്ന് തീവ്രപരിചരണത്തിലായിരുന്നു. അവിടെ നടത്തിയ പരിശോധനയിലാണ് എച്ച്1 എൻ1 പനി ആണെന്ന് സ്ഥിരീകരിച്ചത്.

ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ മീനയുടെ വീട്ടിലെത്തി പരിശോധന നടത്തിവരുകയാണ്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആരോഗ്യവകുപ്പ് അധികൃതർ അറിയിക്കുന്നത്.

TAGS :

Next Story