സ്കാനിങ് സെന്ററിൽ ലക്ഷദ്വീപ് എംപി ഹംദുല്ല സഈദിനെതിരായ പ്രതിഷേധം ആസൂത്രിതമെന്ന് എംപി ഓഫീസ്
പ്രതിഷേധവും തുടർന്ന് അതിന്റെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചതും എംപിയുടെ പ്രതിച്ഛായ കളങ്കപ്പെടുത്താനുള്ള ആസൂത്രിത നീക്കമാണെന്ന് അദ്ദേഹത്തിന്റെ ഓഫീസ് വിശദീകരിച്ചു.

കൊച്ചി: ലക്ഷദ്വീപ് പാസഞ്ചർ സ്കാനിങ് സെന്ററിൽ എംപി ഹംദുല്ല സഈദിനെതിരെ ഇന്നലെ ഉണ്ടായ പ്രതിഷേധത്തിന് പിന്നിൽ രാഷ്ട്രീയമാണെന്ന് വിശദീകരണവുമായി ലക്ഷദ്വീപ് എംപിയുടെ ഓഫീസ്. പിന്നിൽ രാഷ്ട്രീയ ലക്ഷ്യമാണെന്നും എംപിക്കെതിരെ പ്രതിഷേധം നടത്താനുള്ള ചിലരുടെ ശ്രമങ്ങളാണ് പ്രചരിക്കുന്നത് എന്നും എംപിയുടെ ഓഫീസ് വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
സ്കാനിങ് സെന്ററിൽ എത്തിയ എംപി അവിടെ ഉണ്ടായിരുന്ന ദ്വീപ് നിവാസികളുമായി സംസാരിക്കുകയും, യാത്രാ പ്രശ്നങ്ങൾ കേൾക്കുകയും, വിഷയം പരിഹരിക്കാനുള്ള ശ്രമങ്ങൾ തുടരുന്നുണ്ട് എന്നും, അനുഭവപൂർവം പരിഗണിക്കാമെന്നും ഉറപ്പു നൽകിയിരുന്നു എന്ന് വാർത്തക്കുറിപ്പിലുണ്ട്. ഇതെല്ലാം കഴിഞ്ഞ് എംപി സ്കാനിങ് സെൻറർലേക്ക് നീങ്ങുമ്പോഴാണ് യാത്രക്കാർ അല്ലാത്ത ചിലർ കടന്നു വരികയും പ്രകോപനപരമായി സംസാരിക്കുകയും ചെയ്തത് എന്നും ഓഫീസ് വിശദീകരിക്കുന്നു. എന്നാൽ ശാന്തമായി യാത്രക്കാരോടൊപ്പമാണ് താനെന്നും പ്രശ്നപരിഹാരങ്ങൾക്ക് ഇതിനോടകം ഇടപെടലുകൾ നടത്തിയിട്ടുണ്ട് എന്ന് എംപി വിശദീകരിച്ചതായും ഇതിനുശേഷമാണ് മടങ്ങിയത് എന്നും കുറുപ്പിലുണ്ട്.
പ്രതിച്ഛായക്ക് തീർത്തും രാഷ്ട്രീയപ്രേരിതമായ ചില കേന്ദ്രങ്ങളുടെ ആസൂത്രിത ശ്രമങ്ങളുടെ ഭാഗമാണെന്നും വിശദീകരണത്തിലുണ്ട്. പ്രതിഷേധമുണ്ടായതും, എംപിയെ കൂവി വിളിക്കുന്നതും ഉൾപ്പടെയുള്ള ദൃശ്യങ്ങൾ ഇന്നലെ പ്രചരിച്ചിരുന്നു. എന്നാൽ ഇത് എംപി എല്ലാവരുമായും സംസാരിച്ച ശേഷവും, ചിലർ വീണ്ടും ആസൂത്രിതമായി നടത്തിയ ശ്രമങ്ങളാണെന്നും ഓഫീസ് വിശദീകരിച്ചു
Adjust Story Font
16

