പ്രണയം പറയാൻ പെല്ലിശ്ശേരി ബോളിവുഡിലേക്ക്; നിര്‍മാണം ഹൻസൽ മേത്ത, സംഗീതം എ.ആര്‍ റഹ്മാൻ
ഹന്‍സല്‍ മെഹ്ത-ലിജോ ജോസ് പെല്ലിശ്ശേരി-എആര്‍ റഹ്മാന്‍ എന്നിവർ ഒന്നിക്കുന്ന ആദ്യ ചിത്രം കൂടിയാണിത്

Photo| Special Arrangement
കൊച്ചി: ലിജോ ജോസ് പെല്ലിശ്ശേരിയും എ. ആർ റഹ്മാനും ഒന്നിക്കുന്ന പ്രണയ ചിത്രം ഒരുങ്ങുന്നു. ലിജോ തന്നെയാണ് ഇക്കാര്യം തൻ്റെ സാമൂഹിക മാധ്യമങ്ങൾ വഴി ഔദ്യോഗികമായി അറിയിച്ചത്. പ്രശസ്ത നിർമാതാവ് ഹൻസൽ മേത്ത ചിത്രത്തിൻ്റെ നിർമാതാവായെത്തുന്നു. മെഹ്തയുടെ ട്രു സ്‌റ്റോറി ഫിലിംസും ലിജോയുടെ ആമേന്‍ മൂവി മൊണാസ്ട്രിയും ചേര്‍ന്നാണ് സിനിമയുടെ നിര്‍മാണം. ലിജോയും കരണ്‍ വ്യാസും ചേര്‍ന്നാണ് സിനിമയുടെ രചന. ഹന്‍സല്‍ മെഹ്ത-ലിജോ ജോസ് പെല്ലിശ്ശേരി-എആര്‍ റഹ്മാന്‍ എന്നിവർ ഒന്നിക്കുന്ന ആദ്യ ചിത്രം കൂടിയാണിത്.
ഹൻസൽ മേത്തയുടെ ഫറാസ് (2023) എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് എത്തിയ സഹാൻ കപൂറിനെ നായകനാക്കി ലിജോയും മേത്തയും ഒന്നിക്കുന്ന ചിത്രം ഒരുങ്ങുന്നതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.
ലിജോ ജോസ് പെല്ലിശ്ശേരിയും എ. ആർ റഹ്മാനും ഒന്നിക്കുന്ന ചിത്രം എത്തുന്ന ആവേശത്തിലാണ് ആരാധകർ. ചിത്രത്തിൻ്റെ കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല. ഷാഹിദ്, സ്കാം 1992, സ്കൂപ്പ് എന്നിവയിലൂടെ പ്രശസ്തനായ ഹൻസൽ മേത്ത ബോളിവുഡ് സിനിമകളിലെ നിർണായമായ ഘടകമാണ്. മലയാള സിനിമാ ആരാധകർക്ക്, ബോളിവുഡുമായുള്ള അപൂർവമായ ഒരു ക്രോസ്ഓവർ നിമിഷം കൂടിയാണിത്. എ. ആർ റഹ്മാൻ സംവിധാനം ചെയ്ത ആടുജീവിത്തിലെ ഗാനം മലയാളികൾ ഒന്നടങ്കം ഏറ്റെടുത്തിരുന്നു.
Adjust Story Font
16

