Quantcast

'ചാണകം ചവിട്ടിക്കാതെ കേരളത്തെ കാത്തതിന് നന്ദി' ഹരീഷ് പേരടി

ബി.ജെ.പിക്ക് സാധ്യത കല്‍പ്പിച്ചയിടങ്ങളില്‍ അവരെ തോല്‍പ്പിച്ച സ്ഥാനാര്‍ഥികകളായ ഷാഫി പറമ്പില്‍, പി ബാലചന്ദ്രന്‍, ശിവന്‍കുട്ടി എന്നിവരെ അഭനിന്ദിച്ചുകൊണ്ടാണ് ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

MediaOne Logo

Web Desk

  • Published:

    2 May 2021 11:24 AM GMT

ചാണകം ചവിട്ടിക്കാതെ കേരളത്തെ കാത്തതിന് നന്ദി ഹരീഷ് പേരടി
X

സംസ്ഥാനത്തെ നിയസഭാ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റ് പോലും ലഭിക്കാതെ പോയ ബി.ജെ.പിയെ പരിഹസിച്ച് ഹരീഷ് പേരടി. തന്‍റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഹരീഷ് പേരടി ആഹ്ലാദ പ്രകടനം നടത്തിയത്. സംസ്ഥാനത്ത് ബി.ജെ.പി ഏറ്റവുമധികം പ്രതീക്ഷ വെച്ചിരുന്ന നേമം, പാലക്കാട്, തൃശൂര്‍ എന്നീ മണ്ഡലങ്ങളില്‍ അവസാന ലാപ്പില്‍ അവര്‍ പരാജയപ്പെടുകയായിരുന്നു.

നേമത്ത് സി.പി.എം സ്ഥാനാര്‍ഥി വി ശിവന്‍കുട്ടിയാണ് കുമ്മനം രാജശേഖരനെ പരാജയപ്പെടുത്തിയത്. പാലക്കാട് ഇ ശ്രീധരനെ പരാജയപ്പെടുത്തിയതാകട്ടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഷാഫി പറമ്പിലും. തൃശൂരില്‍ ഇടത് സ്ഥാനാര്‍ഥി പി ബാലചന്ദ്രനാണ് ബി.ജെ.പിയുടെ താര സ്ഥാനാര്‍ഥിയായ സുരേഷ് ഗോപിയെ പരാജയപ്പെടുത്തിയത്.

ഷാഫി പറമ്പിൽ, V. ശിവൻകുട്ടി, P. ബാലചന്ദ്രൻ...ചാണകം ചവിട്ടിക്കാതെ കേരളത്തെ കാത്തതിന് നിങ്ങളോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല...❤️❤️❤️

Posted by Hareesh Peradi on Sunday, May 2, 2021

ബി.ജെ.പിക്ക് സാധ്യത കല്‍പ്പിച്ചയിടങ്ങളില്‍ അവരെ തോല്‍പ്പിച്ച സ്ഥാനാര്‍ഥികകളായ ഷാഫി പറമ്പില്‍, പി ബാലചന്ദ്രന്‍, ശിവന്‍കുട്ടി എന്നിവരെ അഭനിന്ദിച്ചുകൊണ്ടാണ് ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

'ഷാഫി പറമ്പിൽ, V. ശിവൻകുട്ടി, P. ബാലചന്ദ്രൻ...ചാണകം ചവിട്ടിക്കാതെ കേരളത്തെ കാത്തതിന് നിങ്ങളോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല...' ഹരീഷ് പേരടി ഫേസ്ബുക്കില്‍ കുറിച്ചു.

TAGS :

Next Story