എംഎസ്എഫ് നേതാവിനെതിരായ പരാതി പിൻവലിക്കാൻ ലീഗ് ഹരിത നേതാക്കൾക്ക് നൽകിയ സമയ പരിധി ഇന്നവസാനിക്കും
പാർട്ടി നടപടി നേരിടേണ്ടി വന്നാലും പരാതിയിൽ നിന്ന് പിന്നോട്ട് പോവില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് ഹരിത നേതൃത്വം

എംഎസ്എഫ് സംസ്ഥാന പ്രസിഡന്‍റിനെതിരെ വനിതാ കമ്മീഷനിൽ നൽകിയ പരാതി പിൻവലിക്കാൻ ലീഗ് ഹരിത നേതാക്കൾക്ക് നൽകിയ സമയ പരിധി ഇന്നവസാനിക്കും. പാർട്ടി നടപടി നേരിടേണ്ടി വന്നാലും പരാതിയിൽ നിന്ന് പിന്നോട്ട് പോവേണ്ടെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് ഹരിത സംസ്ഥാന നേതൃത്വം. ഇതോടെ ഹരിത സംസ്ഥാന പ്രസിഡന്‍റ് മുഫീദ തെസ്നിക്കും ജനറൽ സെക്രട്ടറി നജ്മ തബ്ഷീറക്കുമെതിരെ ലീഗ് നേതൃത്വം നടപടിയെടുക്കാനാണ് സാധ്യത. വിദ്യാർഥിനി നേതാക്കൾക്കെതിരെ നടപടിയെടുക്കരുതെന്ന് ലീഗിന്‍റെ നാല് സംസ്ഥാന ഭാരവാഹികൾ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളോട് ആവശ്യപ്പെട്ടു.
മുനവ്വറലി തങ്ങളും പി കെ കുഞ്ഞാലിക്കുട്ടിയും ഹരിത നേതാക്കളുമായി കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയിരുന്നു. പരാതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ആദ്യം നടപടിയെടുക്കണമെന്ന മുന്‍ നിലപാട് ഹരിത പ്രസിഡന്‍റ് മുഫീദ തെസ്നിയും ജനറല്‍ സെക്രട്ടറി നജ്മ തബ്ഷീറയും ആവര്‍ത്തിച്ചു. പരാതി പിന്‍വലിച്ചാല്‍ എംഎസ്എഫ് പ്രസിഡന്‍റ് പി കെ നവാസിനെ പരസ്യമായി ശാസിക്കാമെന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ മറുപടി. ഒരു മാസത്തിന് ശേഷം എംഎസ്എഫ് സംസ്ഥാന നേത്യത്വത്തില്‍ മാറ്റങ്ങള്‍ വരുത്താമെന്നും വാഗ്ദാനം ചെയ്തു. ഹരിത നേതാക്കളെ ഫോണിലൂടെ അപമാനിച്ച എംഎസ്എഫ് മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുല്‍ വഹാബിനെതിരെയും നടപടിയെടുക്കാനാവില്ലെന്ന നിലപാടാണ് ചര്‍ച്ചക്ക് നേതൃത്വം നല്‍കിയ കുഞ്ഞാലിക്കുട്ടിയെടുത്തത്.
Adjust Story Font
16

