Quantcast

സ്ത്രീകള്‍ക്കായി പുതിയ വേദിയുമായി നടപടി നേരിട്ട ഹരിത നേതാക്കള്‍

സ്ത്രീപക്ഷവാദം പറയുന്ന എല്ലാവര്‍ക്കും കൂട്ടായി പ്രവര്‍ത്തിക്കാനുള്ള ഇടമാണ് ലക്ഷ്യമെന്നും നേതാക്കള്‍.

MediaOne Logo

Web Desk

  • Published:

    15 Sept 2021 8:40 PM IST

സ്ത്രീകള്‍ക്കായി പുതിയ വേദിയുമായി നടപടി നേരിട്ട ഹരിത നേതാക്കള്‍
X

സ്ത്രീപക്ഷ രാഷ്ട്രീയം സംസാരിക്കുന്ന, പുതിയ പ്ലാറ്റ്‌ഫോമിന്റെ പണിപ്പുരയിലാണെന്ന് നടപടി നേരിട്ട ഹരിത നേതാക്കള്‍. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന, വിവേചനമില്ലാത്ത ഇടമായിരിക്കും പുതുതായി തുടങ്ങാന്‍ പോകുന്ന വേദിയെന്നും ഹരിത മുന്‍ സംസ്ഥാന ജോയിന്‍റ് സെക്രട്ടറി മിന ജലീല്‍ പറഞ്ഞു. മീഡിയവണ്‍ 'ഫസ്റ്റ് ഡിബേറ്റി'ല്‍ സംസാരിക്കുകയായിരുന്നു മിന.

പുതിയ സംഘടനയുടെ ഫ്രെയിംവര്‍ക്കുകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. മുസ്‍ലിം ലീഗിന്റെ ആദര്‍ശം ഉള്‍കൊടണ്ടിട്ടുള്ളതാണോ, മറ്റു പാര്‍ട്ടികളുമായി സഹകരിക്കുമോ എന്നുള്ള കാര്യങ്ങള്‍ തീരുമാനിക്കേണ്ടതുണ്ട്. എന്നാല്‍ സ്ത്രീശബ്ദം കേള്‍പ്പിക്കാന്‍ ലക്ഷ്യമിട്ടുള്ളതായിരിക്കും പുതിയ വേദിയെന്നും മിന പറഞ്ഞു.

ഏതെങ്കിലും രാഷ്ട്രീയത്തിന്റെയോ, മതത്തിന്റെയോ കീഴിലല്ലാതെ, എല്ലാ വിഭാഗത്തിലുമുള്ള, സ്ത്രീപക്ഷവാദം പറയുന്ന എല്ലാവര്‍ക്കും കൂട്ടായി പ്രവര്‍ത്തിക്കാനുള്ള ഇടമാണ് രൂപീകരിക്കാന്‍ ഉദ്ദേശിക്കുന്നത്. കൂടതല്‍ കാര്യങ്ങള്‍ തീരുമാനിച്ചതിനു ശേഷം വെളിപ്പെടുത്തുമെന്നും മിന ജലീല്‍ പറഞ്ഞു.

TAGS :

Next Story