Quantcast

'പുതിയ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ ഉറപ്പും പിന്തുണയും നൽകിയതാണ്, നീതി കിട്ടുമെന്നാണ് വിശ്വാസം'; ഹർഷിന

നാല് വർഷത്തോളമായി നീതിക്ക് വേണ്ടി താൻ തെരുവിലായിരുന്നുവെന്നും കഴിഞ്ഞ സര്‍ക്കാറിന്‍റെ ഭാഗത്തുനിന്നും യാതൊരു നീതിയും ലഭിച്ചില്ലെന്നും ഹർഷിന മീഡിയവണിനോട് പറഞ്ഞു

MediaOne Logo

Web Desk

  • Published:

    22 May 2026 8:13 AM IST

പുതിയ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ ഉറപ്പും പിന്തുണയും നൽകിയതാണ്, നീതി കിട്ടുമെന്നാണ് വിശ്വാസം; ഹർഷിന
X

കോഴിക്കോട്: ആവശ്യമായ നഷ്ടപരിഹാരം നൽകുന്ന കാര്യത്തിൽ പുതിയ സര്‍ക്കാർ അനുകൂല തീരുമാനമെടുക്കുമെന്ന പ്രതീക്ഷയിൽ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ ഹർഷിന. സമര വേദിയിൽ സന്ദർശിച്ച് മുഖ്യമന്ത്രി വി.ഡി സതീശന്‍ ഉൾപ്പെടെയുള്ളവർ ഉറപ്പ് നൽകിയതാണ്. അടുത്ത ആഴ്ച തിരുവനന്തപുരത്തെത്തി മുഖ്യമന്ത്രിയെ കാണുമെന്നും ഹർഷിന മീഡിയവണിനോട് പറഞ്ഞു.

കോഴിക്കോട് മെഡിക്കൽ കോളേജിൽ നടന്ന ശസ്ത്രക്രിയയ്ക്കിടയിലാണ് ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയത്. ഇതിന് ഉത്തരവാദികളായവർക്കെതിരെ നടപടി സ്വീകരിക്കാനും അർഹമായ നഷ്ടപരിഹാരത്തിനുമായി കോഴിക്കോടും തിരുവനന്തപുരത്തും ഹർഷിന നീണ്ട സമരങ്ങൾ നടത്തിയിരുന്നു. ആവശ്യമായ നഷ്ടപരിഹാരം നൽകുന്ന കാര്യത്തിൽ പുതിയ സർക്കാർ അനുകൂല തീരുമാനമെടുക്കുമെന്നാണ് കരുതുന്നതെന്ന് ഹർഷിന പ്രതികരിച്ചു. മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ മുൻപ് തനിക്ക് ഉറപ്പും പിന്തുണയും നൽകിയവരാണെന്നും, നീതി ലഭിക്കുമെന്നാണ് വിശ്വാസമെന്നും അവർ വ്യക്തമാക്കി.

നാല് വർഷത്തോളമായി നീതിക്ക് വേണ്ടി താൻ തെരുവിലായിരുന്നുവെന്നും കഴിഞ്ഞ സര്‍ക്കാറിന്‍റെ ഭാഗത്തുനിന്നും തനിക്ക് യാതൊരു നീതിയും ലഭിച്ചില്ലെന്നും ഹർഷിന പറഞ്ഞു. ആരോഗ്യവകുപ്പ് മന്ത്രി നേരിട്ടുവന്ന് ഉറപ്പുനൽകിയിട്ട് പോലും വാക്ക് പാലിക്കപ്പെട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു. എന്നാൽ ഇപ്പോഴത്തെ മന്ത്രിസഭയിലുള്ള ഭൂരിഭാഗം പേരും മുൻപ് സമരപ്പന്തലിൽ വന്ന് പിന്തുണ അറിയിച്ചവരാണ്. പുതിയ മുഖ്യമന്ത്രിയും പലതവണ സമരത്തിൽ പങ്കെടുത്തുക്കൊണ്ട് തനിക്ക് ഉറപ്പുനൽകിയിട്ടുണ്ടെന്നും, അതുകൊണ്ടുതന്നെ പറഞ്ഞ വാക്ക് പാലിക്കുമെന്ന വലിയ പ്രതീക്ഷയിലാണെന്നും ഹർഷിന വ്യക്തമാക്കി.


TAGS :

Next Story