Quantcast

ജുലാനയില്‍ ലീഡ് തിരിച്ചുപിടിച്ച് വിനേഷ് ഫോഗട്ട്

ബിജെപിയുടെ യുവനേതാവ് ക്യാപ്റ്റന്‍ യോഗേഷ് ബൈരാഗിയാണ് ഫോഗട്ടിന്‍റെ എതിരാളി

MediaOne Logo

Web Desk

  • Published:

    8 Oct 2024 12:25 PM IST

People give love and will work for them; Vinesh Phogat,,latest news malayalam\, ജനങ്ങൾ സ്നേഹം നൽകി, അവർക്കായി പ്രവർത്തിക്കും; വിനേഷ് ഫോഗട്ട്
X

ചണ്ഡീഗഡ്: ജുലാനയില്‍ ലീഡ് തിരിച്ചുപിടിച്ച് ഗുസ്തിതാരവും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുമായ വിനേഷ് ഫോഗട്ട്. 9 റൗണ്ട് വോട്ടെണ്ണിയപ്പോള്‍ 5200 വോട്ടുകള്‍ക്ക് ഫോഗട്ട് മുന്നിലാണ്.ബിജെപിയുടെ യുവനേതാവ് ക്യാപ്റ്റന്‍ യോഗേഷ് ബൈരാഗിയാണ് ഫോഗട്ടിന്‍റെ എതിരാളി. മുന്‍ മുഖ്യമന്ത്രി ഭൂപിന്ദര്‍ സിങ് ഹൂഡയും വന്‍ ഭൂരിപക്ഷത്തോടെ മുന്നേറുകയാണ്.

വോട്ടെണ്ണലിന്‍റെ തുടക്കത്തില്‍ ഫോഗട്ടാണ് മുന്നിലെങ്കിലും ഒരു ഘട്ടത്തില്‍ താഴെപ്പോയിരുന്നു. അതേസമയം തുടക്കം മുതല്‍ ലീഡ് നിലനിര്‍ത്തിയ ഹൂഡക്ക് ബിജെപി സ്ഥാനാര്‍ഥി മഞ്ജു ഹൂഡയെക്കാള്‍ വന്‍ ഭൂരിപക്ഷത്തിലാണ് മുന്നേറുന്നത്.

ഹൂഡയുടെ സ്വന്തം തട്ടകമായ റോഹ്‌തക് ജില്ലയിലെ ഗാർഹി സാംപ്ല-കിലോയ് മണ്ഡലം ഹരിയാനയിലെ പ്രധാന സീറ്റുകളിലൊന്നാണ്. 2009, 2015,2019 തെരഞ്ഞെടുപ്പുകളില്‍ ഹൂഡ ഉജ്വല വിജയം നേടിയിരുന്നു.മുതിർന്ന കോൺഗ്രസ് നേതാവും രണ്ട് തവണ മുഖ്യമന്ത്രിയും നാല് തവണ എംപിയായുമായിട്ടുള്ള ഹൂഡ ഹരിയാനയിലെ കോണ്‍ഗ്രസിന്‍റെ മുഖ്യമന്ത്രി മുഖമായി തന്നെ ഉയര്‍ന്നുവന്നിട്ടുണ്ട്. എന്നാല്‍ ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ല.

TAGS :

Next Story