കോടതിയെ സമീപിച്ചത് പീഡനം സഹിക്കവയ്യാതെ: സിസ്റ്റർ ലൂസി കളപ്പുര
'മഠത്തിൽ നിന്ന് ഇറങ്ങണമെന്ന് ഇന്ത്യയിലെ ഏതെങ്കിലുമൊരു നീതിപീഠം പറയുമെന്ന് കരുതുന്നില്ല'

സുരക്ഷ ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത് പീഡനം സഹിക്കവയ്യാതെയെന്ന് സിസ്റ്റർ ലൂസി കളപ്പുര. നീതി പീഠത്തിൽ വിശ്വാസമുണ്ട്. മഠത്തിൽ നിന്ന് ഇറങ്ങണമെന്ന് ഇന്ത്യയിലെ ഏതെങ്കിലുമൊരു നീതിപീഠം പറയുമെന്ന് കരുതുന്നില്ലെന്നും സിസ്റ്റർ ലൂസി മീഡിയവണിനോട് പറഞ്ഞു.
വത്തിക്കാൻ ഉത്തരവ് പ്രകാരം ലൂസി കളപ്പുരയ്ക്ക് വയനാട്ടിലെ എഫ്.സി കോൺവന്‍റിൽ തുടരാൻ അവകാശമില്ലെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം നിരീക്ഷിച്ചിരുന്നു. കോൺവെന്റിൽ നിന്ന് പുറത്താക്കുന്നതിനെതിരെ പൊലീസ് സംരക്ഷണമാവശ്യപ്പെട്ട് ലൂസി നൽകിയ ഹരജിയിലായിരുന്നു കോടതിയുടെ വാക്കാലുള്ള പരാമർശം. ഹോസ്റ്റൽ ഒഴിയുന്നത് സംബന്ധിച്ച് ചൊവ്വാഴ്ചക്കകം വിശദീകരണം നൽകാനാണ് കോടതി നിർദേശം.
2019 മെയ് 11നാണ് സഭാ വിരുദ്ധ പ്രസ്താവനകൾ നടത്തിയെന്നാരോപിച്ചും ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരത്തിൽ പങ്കെടുത്തതിനും ലൂസി കളപ്പുരയെ എഫ്.സി.സി സന്യാസ സമൂഹത്തിൽ നിന്ന് പുറത്താക്കിയത്. ഇതിനെതിരെ സമർപ്പിച്ച അപ്പീൽ തള്ളിയ വത്തിക്കാൻ സഭാ കോടതി സിസ്റ്ററെ പുറത്താക്കിയ നടപടി ശരിവയ്ക്കുകയും ചെയ്തിരുന്നു.
Adjust Story Font
16

