Quantcast

സഭാ തര്‍ക്കത്തില്‍ സര്‍ക്കാരിന് താക്കീതുമായി ഹൈക്കോടതി

ക്രമസമാധാനത്തിന്‍റെ പേരില്‍ ഉത്തരവ് നടപ്പാക്കാതിരിക്കുന്നത് ശരിയല്ലെന്നും കോടതി വ്യക്തമാക്കി

MediaOne Logo

Web Desk

  • Published:

    20 Sept 2021 11:41 AM IST

സഭാ തര്‍ക്കത്തില്‍ സര്‍ക്കാരിന് താക്കീതുമായി ഹൈക്കോടതി
X

സഭാ തര്‍ക്കത്തില്‍ സര്‍ക്കാരിന് താക്കീതുമായി ഹൈക്കോടതി. ഓര്‍ത്തോഡോക്‌സ്-യാക്കോബായ സഭാ തര്‍ക്കവുമായി ബന്ധപ്പെട്ട സുപ്രീം കോടതിയടെ ഉത്തരവുകള്‍ എത്രയും വേഗം നടപ്പിലാക്കണമെന്നാണ് ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. സംസ്ഥാനത്തുടനീളം ഇരു സഭകളും തമ്മില്‍ പള്ളി തര്‍ക്കം നിലനിന്നിരുന്നു. സുപ്രീം കോടതി വിധി വന്നിട്ടും പലയിടങ്ങളിലും സര്‍ക്കാരിന് ഇപ്പോഴും വിധി നടപ്പിലാക്കാന്‍ കഴിഞ്ഞിട്ടില്ല.

ഇതുമായി ബന്ധപ്പെട്ട നിരവധി ഹര്‍ജികള്‍ ഹൈക്കോടതിയില്‍ വന്നിരുന്നു. പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു ഹൈക്കോടതിയുടെ വിമര്‍ശനം. ഉത്തരവ് നടപ്പിലാക്കാന്‍ സര്‍ക്കാരിന് ഉത്തരവാദിത്തമുണ്ട്.ക്രമസമാധാനത്തിന്‍റെ പേരില്‍ ഉത്തരവ് നടപ്പാക്കാതിരിക്കുന്നത് ശരിയല്ലെന്നും കോടതി വ്യക്തമാക്കി.ഇരു സഭകളും തമ്മിലുള്ള പ്രശ്‌നം രൂക്ഷമാണെന്നും വരുന്ന 29ന് സര്‍ക്കാര്‍ മറുപടി തരണമെന്നും കോടതി പറഞ്ഞു.


TAGS :

Next Story