കൊച്ചിയിൽ ട്രാഫിക് നിയന്ത്രിക്കാൻ സിഗ്നലിൽ 'ഹൈബ്രിഡ് മോഡ്'; നിർദേശം അംഗീകരിച്ച് ഹൈക്കോടതി
മുൻ ഉത്തരവ് നടപ്പാക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ട് പൊലീസ് അറിയിച്ചിരുന്നു

കൊച്ചി: കൊച്ചി നഗരത്തിൽ തിരക്കേറിയ സമയങ്ങളിൽ, സിഗ്നൽ ഒഴിവാക്കി പൊലീസ് നേരിട്ട് ഗതാഗതം നിയന്ത്രിക്കണമെന്ന ഉത്തരവിൽ ഭേദഗതി വരുത്തി ഹൈക്കോടതി. ട്രാഫിക് സിഗ്നൽ പൊലീസ് തന്നെ പ്രവർത്തിപ്പിക്കുന്ന തരത്തിൽ 'ഹൈബ്രിഡ് മോഡ്' നടപ്പാക്കാമെന്ന പൊലീസിന്‍റെ നിർദേശം കോടതി അംഗീകരിച്ചു. മുൻ ഉത്തരവ് നടപ്പാക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ട് പൊലീസ് അറിയിച്ചിരുന്നു.
ഇത് പരിഗണിച്ചാണ് ഉത്തരവ് ഹൈക്കോടതി ഭേദഗതി ചെയ്തത്. ബാനർജി റോഡ്, സഹോദരൻ അയ്യപ്പൻ റോഡ് എന്നിവിടങ്ങളിൽ, രാവിലെ എട്ടര മുതൽ പത്ത് വരെയും വൈകിട്ട് അഞ്ച് മുതൽ ഏഴര വരെയും സിഗ്നൽ ഓഫാക്കി പൊലീസ് നേരിട്ട് ഗതാഗതം നിയന്ത്രിക്കണമെന്നായിരുന്നു മുൻ ഉത്തരവ്.
Next Story
Adjust Story Font
16

