Quantcast

വിരമിച്ച ശേഷവും നക്ഷത്രചിഹ്നം വെച്ച കാറിലെ യാത്ര; ടോമിന്‍ തച്ചങ്കരിക്ക് ഹൈക്കോടതിയുടെ നോട്ടീസ്

സംഭവത്തില്‍ ജൂലൈ 31നകം വിശദീകരണം നല്‍കാനാണ് നിര്‍ദേശം.

MediaOne Logo

Web Desk

  • Published:

    6 July 2026 7:37 PM IST

വിരമിച്ച ശേഷവും നക്ഷത്രചിഹ്നം വെച്ച കാറിലെ യാത്ര; ടോമിന്‍ തച്ചങ്കരിക്ക് ഹൈക്കോടതിയുടെ നോട്ടീസ്
X

കൊച്ചി: സര്‍വീസില്‍ നിന്ന് വിരമിച്ച ശേഷവും നക്ഷത്രചിഹ്നം വെച്ച് കാറില്‍ യാത്ര ചെയ്തതില്‍ മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരിക്ക് ഹൈക്കോടതിയുടെ നോട്ടീസ്.

സംഭവത്തില്‍ ജൂലൈ 31നകം വിശദീകരണം നല്‍കാനാണ് നിര്‍ദേശം. വിഷയത്തില്‍ ഹൈക്കോടതി സര്‍ക്കാറിനോടും വിശദീകരണം തേടി. നേരത്തെ ടോമിൻ തച്ചങ്കരിക്ക് മോട്ടോര്‍ വാഹന വകുപ്പ് 250 രൂപ പിഴയിട്ടിരുന്നു.

ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറുടെ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു എംവിഡിയുടെ നടപടി. സര്‍വീസില്‍ നിന്ന് വിരമിച്ചിട്ടും മൂന്ന് വര്‍ഷത്തോളമാണ് തന്റെ സ്വകാര്യ വാഹനത്തില്‍ നക്ഷത്രചിഹ്നം ഉപയോഗിച്ച് തച്ചങ്കരി യാത്ര ചെയ്തത്.

സംഭവം വിവാദമായതോടെ വിഷയത്തില്‍ ഡിജിപി ഇടപെടുകയും പിഴ ഒടുക്കുകയുമായിരുന്നു. എന്നാല്‍ താന്‍ ത്രീ സ്റ്റാര്‍ ബോര്‍ഡ് വെച്ച് യാത്ര ചെയ്തിട്ടില്ലെന്നായിരുന്നു തച്ചങ്കരിയുടെ വിശദീകരണം.

TAGS :

Next Story