പുതുവര്‍ഷത്തില്‍ വൈബ് 4 വെല്‍നസില്‍ പങ്കാളികളായത് 10 ലക്ഷമാളുകൾ; സൂംബ നൃത്തവുമായി ആരോഗ്യമന്ത്രി വീണാ ജോർജ്
ആരോഗ്യം ആനന്ദം- വൈബ് 4 വെൽനസ് എന്ന പേരിൽ ആരോഗ്യവകുപ്പ് സംഘടിപ്പിച്ച പരിപാടിയിലാണ് മന്ത്രിയുടെ നൃത്തം

തിരുവനന്തപുരം: തിരുവനന്തപുരത്ത് ആരോഗ്യവകുപ്പ് സംഘടിപ്പിച്ച പരിപാടിയില്‍ സൂംബ നൃത്തവുമായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ആരോഗ്യം ആനന്ദം- വൈബ് 4 വെല്‍നസ് എന്ന പേരില്‍ ആരോഗ്യവകുപ്പ് സംഘടിപ്പിച്ച പരിപാടിയിലാണ് മന്ത്രിയുടെ നൃത്തം. ജനകീയ കാമ്പയിനില്‍ പുതുവര്‍ഷത്തില്‍ മാത്രം സംസ്ഥാനത്താകെ പത്ത് ലക്ഷത്തോളം പേരാണ് പങ്കെടുത്തത്.
വൈബ് 4 വെല്‍നസിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. രാവിലെ മുതല്‍ വര്‍ണാഭമായ നിരവധി പരിപാടികളാണ് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്നത്. രാവിലെ വ്യായാമത്തിനായി സ്റ്റേഡിയത്തിലെത്തിയവരോടൊപ്പമാണ് ആരോഗ്യമന്ത്രി സൂംബ നൃത്തം ചെയ്തത്.
സംസ്ഥാനത്തെ 14 ജില്ലാ ആസ്ഥാനങ്ങളിലും, 5416 ജനകീയാരോഗ്യ കേന്ദ്രങ്ങളിലും, യോഗ ക്ലബുകളിലും അങ്കണവാടികളിലും, രാവിലെ 9 മുതല്‍ വ്യായാമത്തിനുള്ള സൗകര്യങ്ങള്‍ സജ്ജമാക്കിയിരുന്നു. വൈബ് 4 വെല്‍നസ്സിലൂടെ നാല് മേഖലകളില്‍ ബോധവത്ക്കരണ പരിപാടികള്‍ക്കാണ് തുടക്കമിടുന്നത്. നല്ല ഭക്ഷണശീലം, വ്യായാമം പ്രോത്സാഹിപ്പിക്കല്‍, ഉറക്കവും വിശ്രമവും, മാനസിക സുസ്ഥിതി എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
Adjust Story Font
16

