Quantcast

കോഴിക്കോട് മെഡിക്കൽ കോളജിൽ ഹൃദയശസ്ത്രക്രിയകൾ മുടങ്ങില്ല; താൽക്കാലിക പരിഹാരമായെന്ന് അധികൃതർ

'കാരുണ്യഫണ്ടിൽ നിന്ന് അടിയന്തരമായി തുക കൈമാറുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് ഉറപ്പ് നൽകി'

MediaOne Logo

Web Desk

  • Published:

    29 Aug 2025 9:19 AM IST

കോഴിക്കോട് മെഡിക്കൽ കോളജിൽ ഹൃദയശസ്ത്രക്രിയകൾ മുടങ്ങില്ല; താൽക്കാലിക പരിഹാരമായെന്ന് അധികൃതർ
X

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിൽ ഹൃദയ ശസ്ത്രക്രിയകൾ മുടങ്ങില്ല. താൽക്കാലിക പരിഹാരം കണ്ടെത്തിയെന്ന്മെഡിക്കൽ കോളജ് അധികൃതർ വ്യക്തമാക്കി. കാരുണ്യഫണ്ടിൽ നിന്ന് അടിയന്തരമായി തുക കൈമാറുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് ഉറപ്പ് നൽകിയതായി മെഡിക്കൽ കോളജ് പ്രിൻസിപ്പൽ അറിയിച്ചു.ആൻജിയോപ്ലാസ്റ്റിയ്ക്ക് ആവശ്യമായ ബലൂണുകളും ഗൈഡ് വയറുകളും മറ്റ് സ്ഥലങ്ങളിൽ നിന്ന് ഇന്ന് ഉച്ചയോടെ എത്തിക്കും.

ആൻജിയോപ്ലാസ്റ്റി നടത്താനുള്ള ഉപകരണങ്ങളില്ലത്തിനെ തുടർന്നാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഹൃദയശസ്ത്ക്രിയ നിർത്തിവെച്ചിരുന്നത്. വിതരണക്കാർക്കുള്ള കുടിശ്ശിക സർക്കാരിൽ നിന്ന് ലഭിക്കാതയതോടെയാണ് ഉപകരണ ലഭ്യത നിലച്ചത്. 19 മാസത്തെ കുടിശ്ശികയാണ് മരുന്ന് വിതരണക്കാർക്ക് നൽകാനുള്ളത് .

ആൻജിയോപ്ലാസ്റ്റി നടത്താനുള്ള ഉപകരണങ്ങളായ ബലൂണുകൾ, ഗൈഡ് വയറുകൾ തുടങ്ങിയവയുടെ വിതരണം വിതരണക്കാർ നിർത്തിയതോടെയാണ് പ്രതിസന്ധി രൂക്ഷമായത്. സർക്കാർ മെഡിക്കൽ കോളജുകളിലും ജില്ലാ ആശുപത്രികളിലുമായി 158.68 കോടി രൂപ കുടിശ്ശികയുണ്ടെന്ന് വിതരണക്കാരുടെ സംഘടന പറയുന്നു. ഇതിൽ ഏറ്റവും കൂടുതൽ കുടിശ്ശികയുള്ളത് കോഴിക്കോട് മെഡിക്കൽ കോളേജിലാണ്. മാർച്ച്‌ മാസം വരെയുള്ള കുടിശ്ശിക ആഗസ്റ്റ് 31 നുള്ളിൽ തീർത്തില്ലെങ്കിൽ സംസ്ഥാനത്തൊട്ടാകെ ഉപകരണങ്ങളുടെ വിതരണം നിർത്തിവയ്ക്കാനാണ് വിതരണക്കാരുടെ തീരുമാനം.


TAGS :

Next Story