Quantcast

സംസ്ഥാനത്ത് ഉഷ്ണതരംഗത്തിന് സമാനമായ സാഹചര്യം- മുന്നറിയിപ്പ്

ഇടുക്കി, വയനാട് ഒഴികെ 12 ജില്ലകളിൽ ചൂട് കൂടും.

MediaOne Logo

Web Desk

  • Updated:

    2024-04-10 09:07:54.0

Published:

10 April 2024 9:06 AM GMT

Kerala Heat Alert
X

തിരുവനന്തപുരം: സംസ്ഥാനത്ത് ഉഷ്ണതരംഗത്തിന് സമാനമായ സാഹചര്യമെന്ന് മുന്നറിയിപ്പ്. പാലക്കാട്‌ ജില്ലയിൽ താപനില 41 ഡിഗ്രി സെൽഷ്യസും കൊല്ലത്ത് താപനില 40 ഡിഗ്രി സെൽഷ്യസും കടന്നേക്കും. ഇടുക്കി, വയനാട് ഒഴികെ 12 ജില്ലകളിൽ ദുരന്തനിവാരണ അതോറിറ്റി ഏപ്രിൽ 13 വരെ യെല്ലോ മുന്നറിയിപ്പ് നൽകി.

തൃശൂർ ജില്ലയിൽ ഉയർന്ന താപനില 39°C വരെയും പത്തനംതിട്ട, കോട്ടയം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 38°C വരെയും ആലപ്പുഴ,എറണാകുളം, കാസർഗോഡ് ജില്ലകളിൽ 37°C വരെയും തിരുവനന്തപുരം, മലപ്പുറം ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും ഉയരാൻ സാധ്യതയുണ്ട്.

പകൽ 11 മുതൽ ഉച്ചയ്ക്ക് മൂന്ന് വരെ സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണം. സൂര്യാഘാത ഭീഷണി നിലനിൽക്കുന്നതിനാൽ പുറപ്പെടുവിച്ചിട്ടുള്ള ജാഗ്രതാ മുന്നറിയിപ്പുകൾ പാലിക്കണമെന്നും ദുരന്തനിവാരണ അതോറിറ്റിയും ആരോഗ്യവകുപ്പും നിർദേശം നൽകുന്നു.

TAGS :

Next Story