Quantcast

അതിതീവ്രമഴ, അതീവ ജാഗ്രത; ഇന്ന് മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

അടിയന്തര സാഹചര്യം നേരിടാൻ എന്‍ഡിആര്‍എഫ് ടീം കേരളത്തിലെത്തും.

MediaOne Logo

Web Desk

  • Published:

    14 May 2021 12:54 AM GMT

അതിതീവ്രമഴ, അതീവ ജാഗ്രത; ഇന്ന് മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്
X

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ ഇന്ന് റെഡ് അലർട്ട്. അഞ്ച് ജില്ലകളിൽ നാളെ അതിതീവ്ര മഴയുണ്ടാകും. അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദം ശക്തി പ്രാപിക്കുന്നതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അടിയന്തര സാഹചര്യം നേരിടാൻ എന്‍ഡിആര്‍എഫ് ടീം കേരളത്തിലെത്തും.

തെക്ക് കിഴക്കൻ അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദം ഇന്ന് തീവ്ര ന്യൂനമർദമാകും. ഞായറാഴ്ചയോടെ ചുഴലിക്കാറ്റാകും. മണിക്കൂറിൽ 90 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശും. ടൗട്ടേ ചുഴലിക്കാറ്റ് കേരള, കർണാടക, ഗോവ തീരങ്ങളിൽ വെള്ളപ്പൊക്കത്തിനും മണ്ണിടിച്ചിലിനും കാരണമാകും. സംസ്ഥാനത്ത് അതിതീവ്ര മഴക്കുള്ള മുന്നറിയിപ്പാണ് നൽകിയിരിക്കുന്നത്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും കനത്ത മഴയുണ്ടാകും. നാളെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് റെഡ് അലർട്ട്. താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും മലയോര മേഖലകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നാണ് നിർദേശം.

തിരുവനന്തപുരത്ത് ഇന്നലെ വൈകുന്നേരം മുതൽ ശക്തമായ മഴയുണ്ട്. അരുവിക്കര ഡാമിന്‍റെ ഷട്ടറുകൾ ഉയർത്തി. അടിയന്തര സാഹചര്യം നേരിടാൻ രണ്ട് എൻഡിആർഎഫ് ടീമുകളെ സജ്ജമാക്കിയിട്ടുണ്ട്. ഏഴ് ടീം ഇന്ന് എത്തും. ഈ മാസം 6 മുതൽ 12 വരെ 39 മില്ലീമീറ്റർ മഴ ലഭിക്കേണ്ടിടത്ത് 67 മില്ലീമീറ്റർ മഴയാണ് കേരളത്തിൽ ലഭിച്ചത്.

TAGS :

Next Story