Quantcast

പത്തനംതിട്ടയുടെ മലയോരമേഖലയിൽ കനത്ത മഴ തുടരുന്നു; പമ്പാ നദിയും കക്കാട്ടാറും കല്ലാറും കരകവിഞ്ഞൊഴുകുന്നു

കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത

MediaOne Logo

Web Desk

  • Published:

    4 Sep 2023 5:24 AM GMT

Heavy rain continues in the hilly areas of Pathanamthitta,Heavy rain  in Pathanamthitta,kerala rain,പത്തനംതിട്ടയില്‍ മഴ തുടരുന്നു, പത്തനംതിട്ടയില്‍ കനത്തമഴ,കേരളത്തില്‍ മഴ,കാലവര്‍ഷം
X

പത്തനംതിട്ട: പത്തനംതിട്ടയുടെ മലയോര മേഖലയിൽ കനത്ത മഴ തുടരുന്നു. പമ്പാനദിയും കക്കാട്ടാറും കല്ലാറും കരകവിഞ്ഞൊഴുകുന്നു. ഡാമുകൾ തുറക്കേണ്ട സാഹചര്യം ഇല്ലെന്ന് അധികൃതർ അറിയിച്ചു. നദീ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു.

അതേസമയം, കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുണ്ട്. വടക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ചക്രവാതചുഴി നിലനിൽക്കുന്നണ്ട്. അഞ്ച് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. പത്തനംതിട്ട,ആലപ്പുഴ,കോട്ടയം,എറണാകുളം, ഇടുക്കി ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ടുള്ളത്. ഈ ജില്ലകളില്‍ ശക്തമായ ലഭിക്കും. പത്തനംതിട്ട, ആലപ്പുഴ,കോട്ടയം,ഇടുക്കി ജില്ലകളിൽ നാളെയും യെല്ലോ അലർട്ടാണ്.


TAGS :

Next Story