Quantcast

ന്യൂനമര്‍ദം ശക്തി പ്രാപിച്ചേക്കും; കേരളത്തില്‍ അടുത്ത അഞ്ചുദിവസം ശക്തമായ മഴക്ക് സാധ്യത

കേരള,കര്‍ണാടക, ലക്ഷ്ദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകരുതെന്നും മുന്നറിയിപ്പുണ്ട്

MediaOne Logo

Web Desk

  • Updated:

    2023-06-06 01:13:03.0

Published:

6 Jun 2023 1:03 AM GMT

rainKerala, Heavy rain , Kerala
X

തിരുവനന്തപുരം: തെക്ക് കിഴക്കന്‍ അറബികടലില്‍ രൂപപ്പെട്ട ചക്രവാതചുഴി അടുത്ത 24 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയുള്ളതായി കേന്ദ്രകാലാവസ്ഥ വകുപ്പ്. വടക്ക് ദിശയിലേക്ക് നീങ്ങുന്ന ന്യൂനമര്‍ദം, മധ്യ കിഴക്കന്‍ അറബിക്കടലിനു സമീപമെത്തി തീവ്ര ന്യൂനമര്‍ദമായി ശക്തി പ്രാപിച്ചേക്കാം.

കേരളത്തില്‍ അടുത്ത അഞ്ച് ദിവസം വ്യാപകമായി ഇടി മിന്നലിനും കാറ്റോടുകൂടിയ മഴയ്ക്കും സാധ്യതയുള്ളതായി കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു. നാള മുതല്‍ വെള്ളിയാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയുണ്ടാകും . കേരള, കര്‍ണാടക, ലക്ഷ്ദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകരുതെന്നും മുന്നറിയിപ്പുണ്ട്.

TAGS :

Next Story