Quantcast

താമരശ്ശേരിയില്‍ മണ്ണിടിഞ്ഞ് വീണു വയോധിക മരിച്ചു

അടിവാരം സ്വദേശി കനകമ്മയാണ് മരിച്ചത്

MediaOne Logo

Web Desk

  • Published:

    15 July 2021 6:42 AM GMT

താമരശ്ശേരിയില്‍ മണ്ണിടിഞ്ഞ് വീണു വയോധിക മരിച്ചു
X

സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. കാറ്റിലും മഴയിലും വ്യാപക നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. കോഴിക്കോടും ഇടുക്കിയിലുമായി രണ്ട് പേര്‍ മരിച്ചു.

കോഴിക്കോട് താമരശ്ശേരിയിൽ വീടിനു പിറക് വശത്തെ മണ്ണിടിഞ്ഞു വീണ് വയോധിക മരിച്ചു. അടിവാരം സ്വദേശി കനകമ്മയാണ് മരിച്ചത്. ഇടുക്കി വണ്ടൻമേട്ടിൽ മരം ഒടിഞ്ഞു വീണ് തൊഴിലാളി മരിച്ചു. അണക്കര സുൽത്താൻകട സ്വദേശി ശകുന്തള (50) ആണ് ഏലത്തോട്ടത്തിൽ ജോലി ചെയ്യുന്നതിനിടെ മരം വീണുമരിച്ചത്.

TAGS :

Next Story