ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം; മൂന്നു ദിവസം കനത്ത മഴക്ക് സാധ്യത

ഇന്നും നാളെയും പാലക്കാട് മുതൽ കാസർകോട് വരെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

MediaOne Logo

Web Desk

  • Updated:

    2021-10-14 06:47:50.0

Published:

14 Oct 2021 6:17 AM GMT

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം; മൂന്നു ദിവസം കനത്ത മഴക്ക് സാധ്യത
X

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം രൂപപ്പെട്ടു. അടുത്ത മൂന്നു ദിവസം കൂടി സംസ്ഥാനത്ത് കനത്ത മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ഇന്നും നാളെയും പാലക്കാട് മുതൽ കാസർകോട് വരെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.

14-10-2021 മുതൽ 16-10-2021- ഗൾഫ് ഓഫ് മാന്നാർ, കന്യാകുമാരി തീരങ്ങൾ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

15-10-2021 മുതൽ 16-10-2021- തെക്ക് - പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.TAGS :

Next Story