Quantcast

ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ യെല്ലോ അലർട്ട്

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട മോന്‍ത ചുഴലിക്കാറ്റ് ആന്ധ്രയില്‍ കരതൊട്ടു

MediaOne Logo

Web Desk

  • Updated:

    2025-10-29 01:48:57.0

Published:

29 Oct 2025 7:14 AM IST

ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ യെല്ലോ അലർട്ട്
X

Photo| MediaOne

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. എട്ട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ ജില്ലകളിൽ ആണ് യെല്ലോ അലർട്ട്.

അറബിക്കടലിലെ തീവ്രന്യൂന മർദത്തിന്റെ സ്വാധീന ഫലമായാണ് മഴ. മഴയ്ക്കൊപ്പം മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.അതേസമയം, പ്രതികൂല കാലാവസ്ഥയെ തുടർന്ന് കേരളതീരത്ത് ഏർപ്പെടുത്തിയിരുന്ന മത്സ്യബന്ധന വിലക്ക് പിൻവലിച്ചു.

അതിനിടെ, ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട മോന്‍ത ചുഴലിക്കാറ്റ് ആന്ധ്രയില്‍ കരതൊട്ടു. മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗതയിലാണ് ചുഴലിക്കാറ്റ് ആന്ധ്രാ തീരം തൊട്ടത്. ചുഴലിക്കാറ്റിന്റെ ഭാഗമായി ആന്ധ്രാപ്രദേശിന്റെ തീരപ്രദേശം, റായലസീമ, തെലങ്കാന, തെക്കന്‍ ഛത്തീസ്ഗഡ്, ഒഡീഷ എന്നിവിടങ്ങളില്‍ കനത്ത മഴ പെയ്യുകയാണ്. കാറ്റ് പൂര്‍ണമായും കരയില്‍ പ്രവേശിച്ച സാഹചര്യത്തിൽ ഒഡിഷയിലെ തെക്കന്‍ ജില്ലകളില്‍ നിന്നും ആളുകളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.


TAGS :

Next Story