Quantcast

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ; നാല് ജില്ലകളിൽ റെഡ് അലർട്ട്, മൂന്നിടത്ത് ഓറഞ്ച് അലർട്ട്

കോമറിൻ മേഖലയിൽ നിലനിൽക്കുന്ന ചക്രവാതചുഴിയാണ് മഴക്ക് കാരണം

MediaOne Logo

Web Desk

  • Published:

    6 Sep 2022 12:41 AM GMT

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ; നാല് ജില്ലകളിൽ റെഡ് അലർട്ട്, മൂന്നിടത്ത് ഓറഞ്ച് അലർട്ട്
X

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ അതിതീവ്രമഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ തീവ്രമഴ മുന്നറിയിപ്പും നിലനിൽക്കുന്നു. ബാക്കി ഏഴ് ജില്ലകളിലും ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാവും.

സംസ്ഥാനത്ത് നാല് ദിവസം കൂടി മഴ തുടരും. കോമറിൻ മേഖലയിൽ നിലനിൽക്കുന്ന ചക്രവാതചുഴിയാണ് ഇതിന് കാരണം. ശക്തമായ മഴയ്‌ക്കൊപ്പം കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

അതേസമയം, ഇന്നലെ പെയ്ത ശക്തമായ മഴയിൽ വ്യാപക നാശനഷ്ടമാണുണ്ടായത്. പാലക്കാട് കരിരിമ്പപനയംപാടത്ത് നിരവധി വീടുകളിൽ വെള്ളം കയറി. കോതമംഗലത്തെ വിവിധ പുഴകളിലെ ജലനിരപ്പും ഉയർന്നു.അപ്രതീക്ഷിതമായി പെയ്ത മഴയിൽ കോതമംഗലം താലൂക്കിലെ വിവിധയിടങ്ങളിലെ പുഴകളിൽ ജലനിരപ്പുയർന്നു.

പെരിയാർ, പൂയംകൂട്ടിയാർ, കാളിയാർ പുഴകളിലും ജലനിരപ്പുയർന്നതോടെ പലയിടത്തും വെള്ളം കയറി.ഇടുക്കി ജില്ലയിലെ മുള്ളരിങ്ങാട് ഭാഗത്തുണ്ടായ കനത്ത മഴയാണ് കോതമംഗലം ആറിൽ ജലനിരപ്പുയരാൻ കാരണം. കുട്ടമ്പുഴ പഞ്ചായത്തിലെ ഉരുളൻതണ്ണി, കണാച്ചേരി എന്നിവിടങ്ങളിൽ റോഡുകൾ വെള്ളത്തിൽ മുങ്ങി. ഇഞ്ചത്തൊട്ടി പ്രദേശത്തും ജലനിരപ്പ് ഉയർന്നിട്ടുണ്ട്. പാലക്കാട് ജില്ലയിലും ഇന്നലെ ശക്തമായ മഴയുണ്ടായി. കരിമ്പ പനയംപാടത്ത് നിരവധി വീടുകളിൽ വെള്ളം കയറി. ആളിയാർ ഡാമിന്റെ അഞ്ച് ഷട്ടറുകളും ഉയർത്തി. അഞ്ച് സെന്റിമീറ്റർ വീതമാണ് ഷട്ടറുകൾ ഉയർത്തിയത്.

TAGS :

Next Story