ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
മറ്റന്നാൾ മുതൽ മഴയ്ക്ക് ശമനമുണ്ടാകുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യത. കാസർകോഡ്,കണ്ണൂർ,കോഴിക്കോട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. ഏഴ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടും നൽകി. വയനാട്,മലപ്പുറം,പാലക്കാട്,തൃശൂർ,ഇടുക്കി,എറണാകുളം,ആലപ്പുഴ ജില്ലകളിലാണ് യെല്ലോ അലർട്ട്.നാളെ തിരുവനന്തപുരം മുതൽ ഇടുക്കി വരെ യെല്ലോ അലർട്ടാണ്.
മറ്റന്നാൾ മുതൽ മഴയ്ക്ക് ശമനമുണ്ടാകുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.മഴയ്ക്കൊപ്പം മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. കേരളതീരത്തെ മത്സ്യബന്ധന വിലക്ക് തുടരുകയാണ്.
Next Story
Adjust Story Font
16

